നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഹൈബി ഈഡനൊരു 'കയ്യു'മായി മമ്മൂട്ടി, ഒപ്പം ദുൽഖറും

  ഹൈബി ഈഡനൊരു 'കയ്യു'മായി മമ്മൂട്ടി, ഒപ്പം ദുൽഖറും

  Hibi Eden meets Mammootty, Dulquer Salmaan | തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന യുവ സ്ഥാനാർഥികളിൽ ഒരാളാണ് ഹൈബി

  ഹൈബി ഈഡൻ മമ്മൂട്ടിക്കും ദുൽഖറിനുമൊപ്പം

  ഹൈബി ഈഡൻ മമ്മൂട്ടിക്കും ദുൽഖറിനുമൊപ്പം

  • Share this:
   ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടൻ മമ്മൂട്ടിയെയും മകൻ ദുൽഖർ സൽമാനെയും കണ്ട് എറണാകുളം കോൺഗ്രസ് സ്ഥാനാർഥി ഹൈബി ഈഡൻ. കൊച്ചിയിലെ വീട്ടിൽ ഇരുവർക്കുമൊപ്പമുള്ള രസകരമായ നിമിഷം ഹൈബി ട്വീറ്റ് ചെയ്തിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന യുവ സ്ഥാനാർഥികളിൽ ഒരാളാണ് ഹൈബി. മമ്മൂട്ടിക്ക് നേരെ ഒരു കൈ നീട്ടുന്നതാണ് ചിത്രം. എന്നാൽ ചിരിച്ചു കൊണ്ട് പതുക്കെ കൈ മുന്നോട്ടെടുക്കുന്ന മമ്മൂട്ടിയെയാണ് കാണാൻ കഴിയുന്നത്. ദുൽഖറും ഒപ്പമുണ്ട്.   ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഹൈബിക്കായി വോട്ട് തേടുന്ന ഭാര്യയും നാല് വയസ്സുകാരി മകൾ ക്ളാരയുമാണ് വാർത്തകളിൽ നിറഞ്ഞത്. ക്ലാര സജീവ പ്രചാരണ രംഗത്തുണ്ട്. കൂടാതെ അച്ഛന് വേണ്ടി അമ്മക്കൊപ്പം സംഗീത ആൽബത്തിൽ പാടിയും ക്ലാര താരമായി. ഹൈബിയോടൊപ്പം ക്ലാര പ്രചാരണത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളും ആൽബത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാനത്തിന്റെ ചിത്രീകരണത്തിന് ഒന്നര മണിക്കൂർ മാത്രമേ എടുത്തുള്ളൂവെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

   First published:
   )}