‘കാന്താര’ (Kantara) സിനിമയിൽ ‘വരാഹ രൂപം’ (Varaha Roopam) എന്ന ഗാനം പ്രദർശിപ്പിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. അവകാശ ലംഘനം എന്ന ആരോപണം നിലനിൽക്കുന്നതിനാലാണിത്.
വിജയ് കിരഗണ്ഡൂരിന്റെയും റിഷബ് ഷെട്ടിയുടെയും മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മാതൃഭൂമി മ്യൂസിക്കിന് വേണ്ടി തൈക്കുടം ബ്രിഡ്ജ് തയ്യാറാക്കിയ ‘നവരസം’ എന്ന ഗാനത്തിന്റെ പകർപ്പാണ് എന്ന മാതൃഭൂമി നൽകിയ പരാതിയിൽ കോഴിക്കോട് ടൗൺ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇവർ ജാമ്യത്തിനായി സമീപിച്ചത്.
മാതൃഭൂമിയും തൈക്കുടം ബ്രിഡ്ജും നൽകിയ ഹർജികളിൽ അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ ഗാനം ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.
ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ‘കാന്താര’ സെപ്തംബര്‍ 30 നാണ് തിയറ്ററുകളിലെത്തിയത്. കര്‍ണാടകയില്‍ വലിയ വിജയമാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി, മലയാളം പതിപ്പുകള്‍ കാണാനും പ്രേക്ഷകര്‍ നിരവധിയാണ്. റിഷബ്, കിഷോര്‍, അച്യുത് കുമാര്‍, സപ്തമി ഗൗഡ, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെജിഎഫ് ഒരുക്കിയ ഹൊംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ മലയാളം പതിപ്പ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കേരളത്തിലെത്തിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.