• HOME
  • »
  • NEWS
  • »
  • film
  • »
  • Varaha Roopam | വരാഹ രൂപത്തിന് വീണ്ടും വിലക്ക് : കോഴിക്കോട് ജില്ലാ കോടതിയുടെ ഉത്തരവിന് മേൽ ഹൈക്കോടതി സ്റ്റേ

Varaha Roopam | വരാഹ രൂപത്തിന് വീണ്ടും വിലക്ക് : കോഴിക്കോട് ജില്ലാ കോടതിയുടെ ഉത്തരവിന് മേൽ ഹൈക്കോടതി സ്റ്റേ

'തൈക്കുടം ബ്രിഡ്ജ്' ബാൻഡിന്റെ ഹർജി മടക്കിയയച്ച കോഴിക്കോട് ജില്ലാ കോടതി ഉത്തരവിന് മേൽ ഹൈക്കോടതി സ്റ്റേ

  • Share this:

    ‘അധികാരപരിധിയിലല്ല’ എന്ന പേരിൽ വരാഹ രൂപം (Varaha Roopam) ഗാനത്തിന്റെ പകർപ്പവകാശ ലംഘനത്തിന് മേലുള്ള ‘തൈക്കുടം ബ്രിഡ്ജ്’ ബാൻഡിന്റെ ഹർജി മടക്കിയയച്ച കോഴിക്കോട് ജില്ലാ കോടതി ഉത്തരവിന് മേൽ ഹൈക്കോടതി സ്റ്റേ. ജസ്റ്റിസ് പി. സോമരാജന്റെ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. യോഗ്യതയുള്ള കോടതിയിൽ ഹാജരാക്കണമെന്ന് കാണിച്ചാണ് ജില്ലാ കോടതി ഹർജി മടക്കി അയച്ചത്.

    എന്നാൽ ‘കാന്താര’ സിനിമയിലെ ‘വരാഹരൂപം’ ഗാനം ഉപയോഗിക്കുന്നതിനെതിരെ കേരളത്തിലെ തന്നെ മറ്റൊരു കോടതിയായ പാലക്കാട് ജില്ലാ കോടതി നവംബർ രണ്ടിന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഇപ്പോഴും നിലവിലുണ്ട്. കോപ്പിയടി വിവാദ വിഷയമായ ‘നവരസം’ ഗാനത്തിന്റെ പകർപ്പവകാശ ഉടമയാണെന്ന് അവകാശപ്പെടുന്ന മാതൃഭൂമി പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ് ഫയൽ ചെയ്ത കേസിലാണ് രണ്ടാമത്തെ ഉത്തരവ്.

    Also read: Varaha Roopam | ‘അധികാരപരിധിയിലല്ല’ തൈക്കുടം ബ്രിഡ്ജിന്റെ വരാഹരൂപം ഹർജി കോഴിക്കോട് ജില്ലാ കോടതി തളളി

    സിവിൽ പ്രൊസീജ്യർ കോഡ് പ്രകാരമുള്ള അപ്പീൽ പരിഹാരങ്ങൾ തീർപ്പാക്കണമെന്ന് കാണിച്ച് ജില്ലാ കോടതികൾ പുറപ്പെടുവിച്ച നിരോധന ഉത്തരവിനെതിരെ ഹോംബാലെ ഫിലിംസ് സമർപ്പിച്ച ഹർജികൾ പരിഗണിക്കാൻ അടുത്തിടെ കേരള ഹൈക്കോടതി വിസമ്മതിച്ചിരുന്നു.

    നവംബർ 24ന് ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്തത് ‘വരാഹരൂപം’ ഗാനം ഒഴിവാക്കിയ ശേഷമാണ്. എന്നാൽ ഹർജി മടക്കി അയച്ചതിൽ പിന്നെ ഗാനം പ്രത്യക്ഷപ്പെടുകയും ചെയ്തു.

    ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ‘കാന്താര’ സെപ്തംബര്‍ 30 നാണ് തിയറ്ററുകളിലെത്തിയത്. കര്‍ണാടകയില്‍ വലിയ വിജയമാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി, മലയാളം പതിപ്പുകള്‍ കാണാനും പ്രേക്ഷകര്‍ നിരവധിയാണ്. റിഷബ്, കിഷോര്‍, അച്യുത് കുമാര്‍, സപ്തമി ഗൗഡ, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെജിഎഫ് ഒരുക്കിയ ഹൊംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ മലയാളം പതിപ്പ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കേരളത്തിലെത്തിച്ചത്.

    Summary: The Kozhikode District Court’s decision to return a copyright claim brought by the Thaikkudam Bridge band against the song Varaha Roopam from the film Kantara is stayed by the High Court. The district court had previously ruled that the subject was beyond of its purview. The movie is currently accessible via the OTT platform Amazon Prime Video

    Published by:user_57
    First published: