നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Tamil Movies | മാസ്റ്റർ മുതൽ അണ്ണാത്തെ വരെ; 2021ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് സിനിമകൾ

  Tamil Movies | മാസ്റ്റർ മുതൽ അണ്ണാത്തെ വരെ; 2021ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് സിനിമകൾ

  ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുകയും മികച്ച കളക്ഷൻ നേടുകയും ചെയ്ത 2021ലെ അഞ്ച് തമിഴ് സിനിമകൾ

  Tamil cinema 2021

  Tamil cinema 2021

  • Share this:
   കോവിഡ് (Covid 19) വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൗണിന് ശേഷം സിനിമാ തിയേറ്ററുകൾ (Movie Theaters) വീണ്ടും തുറന്നത് സിനിമാ പ്രേമികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്. ബോക്സ് ഓഫീസിൽ (Box Office) തരംഗം സൃഷ്ടിക്കുകയും മികച്ച കളക്ഷൻ നേടുകയും ചെയ്ത 2021ലെ അഞ്ച് തമിഴ് സിനിമകൾ (Tamil Movies) ഏതൊക്കെയെന്ന് നോക്കാം.

   മാസ്റ്റർ (Master)
   300 കോടി രൂപ കളക്ഷൻ നേടി വലിയ വിജയമായി തീർന്ന സിനിമയാണ് 'മാസ്റ്റർ'. ഇതിൽ വിജയ്, വിജയ് സേതുപതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചത്. ലോക്ക്ഡൗണിന് ശേഷം ജനുവരി 13 ന് പുറത്തിറങ്ങിയ ചിത്രം ആദ്യ ദിവസം തന്നെ തമിഴ് നാട്ടിൽ 25 കോടി രൂപയാണ് നേടിയത്. വെറും മൂന്ന് ദിവസത്തിനുള്ളിൽ സിനിമയുടെ കളക്ഷൻ 100 കോടി കടന്നു.

   അണ്ണാത്തെ (Annaatthe)
   ശിവ സംവിധാനം ചെയ്ത ആക്ഷൻ ചിത്രമായ 'അണ്ണാത്തെ' ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. 180 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രം ലോകമെമ്പാടുമായി 240 കോടി കളക്ഷനാണ് നേടിയത്. നവംബർ 4 ന് പുറത്തിറങ്ങിയ ചിത്രത്തിൽ രജനീകാന്ത്, നയൻതാര, കീർത്തി സുരേഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തി.

   ഡോക്ടർ (Doctor)
   കോവിഡ് സാഹചര്യത്തിലും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ ഈ ആക്ഷൻ-കോമഡി ചിത്രത്തിന് കഴിഞ്ഞു. നെൽസൺ ദിലീപ്‌കുമാർ സംവിധാനം ചെയ്ത സിനിമ 25 കോടി രൂപ മുതൽമുടക്കിലാണ് നിർമ്മിച്ചത്. റിലീസ് ചെയ്ത് 25 ദിവസം കൊണ്ട് 100 കോടി രൂപയാണ് 'ഡോക്ടർ' നേടിയത്. ശിവകാർത്തികേയൻ ആയിരുന്നു ചിത്രത്തിലെ നായകൻ. 2021 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ തമിഴ് ചിത്രമാണ് ഡോക്ടർ.

   മാനാട് (Maanaadu)
   മികച്ച കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളുടെ നിരയിൽ സ്ഥാനം പിടിച്ച അടുത്ത ചിത്രം സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലറായ 'മാനാട്' ആണ്. നവംബർ 25 ന് പുറത്തിറങ്ങിയ ശേഷം ചിത്രം 100 കോടി രൂപ കളക്ഷൻ നേടി. വെങ്കട് പ്രഭു ആണ് ചിത്രം സംവിധാനം ചെയ്തത്. എസ്ജെ സൂര്യ, കല്യാണി പ്രിയദർശൻ, സിലംബരസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.

   കർണൻ (Karnan)
   ഏപ്രിൽ 9 ന് റിലീസ് ചെയ്ത ഈ തമിഴ് ചിത്രം ലോകമെമ്പാടുമായി 63 കോടി രൂപ കളക്ഷൻ നേടി. മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ ധനുഷിനെ കൂടാതെ ലാൽ, രാജിഷ വിജയൻ, നടരാജൻ സുബ്രമണ്യം, യോഗി ബാബു എന്നിവർ പ്രധാന വേഷങ്ങളിലെത്തി.

   Summary: Know the top five grossing Tamil movies released in 2021. Movies starring all major heroes in the industry hit the marquee in a time frame between January and December 2021. Here's a lowdown
   Published by:user_57
   First published: