ഇതാണ്, ഇങ്ങനെയാവണം ഫാൻ-മെയ്ഡ് വീഡിയോ; ലൂസിഫർ ഷൂട്ടിങ്ങിനിടയിലെ പൃഥ്വിരാജിനെ അനുകരിച്ച വീഡിയോ വൈറൽ
ഇതാണ്, ഇങ്ങനെയാവണം ഫാൻ-മെയ്ഡ് വീഡിയോ; ലൂസിഫർ ഷൂട്ടിങ്ങിനിടയിലെ പൃഥ്വിരാജിനെ അനുകരിച്ച വീഡിയോ വൈറൽ
Hilarious fan-made video of Lucifer goes viral | ലൂസിഫറിലെ ഫൈറ്റ്, ഐറ്റം ഡാൻസ് സീനുകളുടെ സാങ്കൽപ്പിക ഷൂട്ടിംഗ് ആണ് രസകരമായി ഒരു ആരാധകൻ ടിക്-ടോക് വീഡിയോ വഴി ചിത്രീകരിച്ചിരിക്കുന്നത്
നായിക കുളത്തിലേക്ക് ചാടുമ്പോൾ ക്യാമറ കൂടെ ചാടണോ എന്ന ചോദ്യം അവിടെ നിൽക്കട്ടെ. സീനിൽ ഫൈറ്റ് നടക്കുമ്പോൾ നടനും സംവിധായകനുമായ ആൾ എങ്ങനെ കാര്യങ്ങൾ കൈകാര്യം ചെയ്യും എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ ഈ ഫാൻ-മെയ്ഡ് വിഡിയോയിൽ ഒന്ന് നോക്കിയാൽ മതി. പൃഥ്വിരാജ് ചിത്രം ലൂസിഫറിലെ ഫൈറ്റ്, ഐറ്റം ഡാൻസ് സീനുകളുടെ സാങ്കൽപ്പിക ഷൂട്ടിംഗ് ആണ് രസകരമായി ഒരു ആരാധകൻ ടിക്-ടോക് വീഡിയോ വഴി ചിത്രീകരിച്ചിരിക്കുന്നത്. akshay.sodabottle എന്ന ടിക്ടോക് അക്കൗണ്ടിൽ നിന്നുമാണ് ഈ വീഡിയോ വന്നിരിക്കുന്നത്. പൃഥ്വിരാജ്, ക്യാമറാമാൻ എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളാണ് കൂടുതലായുള്ളത്. ഫൈറ്റ് സീനിൽ പൃഥ്വി ഉണ്ടാവുമ്പോൾ, ഇപ്പുറത്തെ ഷൂട്ടിംഗ് ഏരിയയിൽ നിന്നും സ്ക്രീനിലേക്ക് ഓടിക്കയറുന്ന സംവിധായകനെയും ഈ വിഡിയോയിൽ രസകരമായി കാണിക്കുന്നുണ്ട്.
മലയാള സിനിമയിലെ കോടി ക്ളബ്ബുകൾ സ്വന്തമായുള്ള മോഹൻലാൽ, മലയാളത്തിന് ആദ്യ 200 കോടിയുടെ വിജയം നേടിക്കൊടുത്ത ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ. മഞ്ജു വാര്യർ, വിവേക് ഒബ്റോയ്, ഇന്ദ്രജിത് സുകുമാരൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു. 50 കോടി ക്ലബ്ബിൽ പേരുള്ള മലയാള സിനിമയിലെ നടനും, നിർമ്മാതാവും സംവിധായകനും എന്ന നേട്ടം പൃഥ്വിരാജിന് നേടിക്കൊടുക്കുക കൂടി ചെയ്തു ലൂസിഫർ.മുരളി ഗോപി തിരക്കഥ രചിച്ച ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചത്. നിലവിൽ ആമസോൺ പ്രൈമിൽ ലൂസിഫർ കാണാവുന്നതാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.