'കാണേണ്ടവർ റിലീസിന്റെ അന്ന് തന്നെ കാണുക; പിറ്റേന്ന് പടം ഉണ്ടാകുമെന്ന് ഒരുറപ്പുമില്ല'; എന്ന് ഒരു 'മോശം സിനിമ'യുടെ അണിയറക്കാർ

Hilarious poster of a new movie Vattamesha Sammelanam | തുടക്കത്തിൽ തന്നെ വ്യത്യസ്തമാവുകയാണ് വട്ടമേശ സമ്മേളനം എന്ന ചിത്രത്തിന്റെ പോസ്റ്ററും അവതരണവും

news18india
Updated: July 4, 2019, 4:37 PM IST
'കാണേണ്ടവർ റിലീസിന്റെ അന്ന് തന്നെ കാണുക; പിറ്റേന്ന് പടം ഉണ്ടാകുമെന്ന് ഒരുറപ്പുമില്ല'; എന്ന് ഒരു 'മോശം സിനിമ'യുടെ അണിയറക്കാർ
വട്ടമേശാ സമ്മേളനം പോസ്റ്റർ
  • Share this:
കഴിഞ്ഞ ദിവസങ്ങളി‍ല്‍ സോഷ്യല്‍ മീഡിയ തന്നെ പല‍ ടെക്നിക്കല്‍ പ്രശ്നങ്ങളിൽ പെട്ട് നട്ടം തിരിയുന്നതിനിടയിലാണ് മലയാളത്തിലെ ഏറ്റവും 'മോശം സിനിമ'യുടെ പോസറ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് കണ്ട് മലയാള സിനിമാ പ്രേഷകര്‍ ഞെട്ടിയിരിക്കുന്നത്. തുടക്കത്തിൽ തന്നെ വ്യത്യസ്തമാവുകയാണ് വട്ടമേശ സമ്മേളനം എന്ന ചിത്രത്തിന്റെ പോസ്റ്ററും അവതരണവും. ഹോമ് ലി മീല്‍സ്, ബെന്‍ എന്നീ സിനിമകള്‍ ചെയ്ത വിപിന്‍ ആറ്റ്ലിയുടെ പേരിലാണ് പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. ഇത്തരം ഒരു 'മോശം സിനിമ'യുടെ പിറകില്‍ ആറ്റ്ലി മാറിയതങ്ങനെ എന്ന് അറിയാതെ അമ്പരക്കുകയാണ് സിനിമാ ലോകം.

വട്ടമേശാ സമ്മേളനം പോസ്റ്റർ


വിപിന്‍ ആറ്റ്ലിയെ കൂടാതെ മലയാളത്തിലെ പ്രമുഖ സംവിധായകരായ ജിബു ജേക്കബ്, ജൂഡ് ആന്റണി ജോസഫ്, സോഹന്‍ ലാൽ, ജിസ് ജോയി എന്നിവരെയും പോസറ്ററില്‍ കാണാം. സുധി കോപ്പ, മെറീന മൈക്കിള്‍, അമരേന്ദ്രന്‍ ബൈജു എന്നിവരുടെ പേരുകളാണ് പോസറ്ററില്‍ ഉള്ളത്. പഴയ ഹിന്ദി സിനിമ പേരു പോലെ തോന്നിക്കുന്ന ജഗ്ഗുഭായി ഖുറാന സാബ് എന്ന ബാനറില്‍ ആണ് ചിത്രം പുറത്തിറങ്ങുന്നത്. കാണേണ്ടവര്‍ റിലീസിന്‍റെ അന്നു തന്നെ കാണുക, കാരണം പിറ്റേന്ന് പടം ഉണ്ടാകുമെന്ന് യാതൊരു ഉറപ്പുമില്ല എന്ന് പോസ്റ്ററില്‍ തന്നെ എഴുതിയിട്ടുണ്ട്.

First published: July 4, 2019, 4:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading