• HOME
  • »
  • NEWS
  • »
  • film
  • »
  • Drishyam 2 | 50 കോടി കടന്ന് ഹിന്ദി 'ദൃശ്യം 2'; മൂന്ന് ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ ഇതാ

Drishyam 2 | 50 കോടി കടന്ന് ഹിന്ദി 'ദൃശ്യം 2'; മൂന്ന് ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ ഇതാ

'ദൃശ്യം 2' മൂന്നാം ദിവസത്തെ കളക്ഷനിലൂടെ 'തൻഹാജി: ദി അൺസങ് വാരിയർ' ആദ്യ വാരാന്ത്യ കളക്ഷനെ ഔദ്യോഗികമായി മറികടന്നു

ദൃശ്യം 2

ദൃശ്യം 2

  • Last Updated :
  • Share this:
    അജയ് ദേവ്ഗൺ (Ajay Devgn) നായകനായ ദൃശ്യം 2 (Drishyam 2) ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർക്കുന്നു. ആദ്യ ഭാഗം ഇറങ്ങി ഏഴ് വർഷത്തിന് ശേഷം പുറത്തിറങ്ങിയ ചിത്രം മൂന്ന് ദിവസം കൊണ്ട് 50 കോടി കളക്ഷൻ പിന്നിട്ടു. ദൃശ്യം 2 അതിന്റെ ആദ്യ വാരാന്ത്യത്തിൽ 64.14 കോടി രൂപ നേടിയതായി ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് വെളിപ്പെടുത്തി. ഒരാഴ്ചയ്ക്കുള്ളിൽ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയാൽ അത്ഭുതപ്പെടാനില്ല.



    'ദൃശ്യം 2' മൂന്നാം ദിവസത്തെ കളക്ഷനിലൂടെ 'തൻഹാജി: ദി അൺസങ് വാരിയർ' ആദ്യ വാരാന്ത്യ കളക്ഷനെ ഔദ്യോഗികമായി മറികടന്നു. അജയ് ദേവ്ഗൺ നായകനായി അഭിനയിച്ച ചിത്രം, 2020 ജനുവരിയിൽ 61.75 കോടി രൂപയുടെ ഓപ്പണിംഗ് വാരാന്ത്യ കളക്ഷൻ രേഖപ്പെടുത്തി. ഭൂൽ ഭുലയ്യ 2 ന്റെ ആദ്യ വാരാന്ത്യ കളക്ഷനെയും ചിത്രം മറികടന്നു. കാർത്തിക് ആര്യൻ നായകനായ ചിത്രം ആദ്യ വാരാന്ത്യത്തിൽ 55.96 കോടി രൂപ കളക്ഷൻ നേടിയിരുന്നു. എന്നിരുന്നാലും, ബ്രഹ്മാസ്ത്രയുടെ ഓപ്പണിംഗ് വാരാന്ത്യ കളക്ഷനെ മറികടക്കാൻ ദൃശ്യത്തിന് കഴിഞ്ഞില്ല.

    മലയാളത്തിൽ വരുൺ പ്രഭാകർ എന്നപോലെ കാണാതായ യുവാവിനെ ചുറ്റിപ്പറ്റിയുള്ള കേസിൽ അജയ് ദേവ്ഗണിന്റെ കഥാപാത്രമായ വിജയ് സൽഗോങ്കറിന് ക്ലീൻ ചിറ്റ് ലഭിച്ചതിന് ശേഷം ഏഴ് വർഷത്തിന് ശേഷമാണ് ദൃശ്യം 2 ഉണ്ടാവുന്നത്. 2014 ഒക്‌ടോബർ 2ലെ സംഭവങ്ങളെ സിനിമ പുനരവലോകനം ചെയ്യുന്നു. ഇത്തവണ വിജയിയെ മീര ദേശ്മുഖ് (തബു) മാത്രമല്ല, ഐജി തരുൺ അഹ്ലാവത് (അക്ഷയ് ഖന്ന) നായകനെ ചോദ്യം ചെയ്യുന്നു.

    ജീത്തു ജോസഫ് സംവിധാനം ചെയ്ത മലയാളം ചിത്രത്തിൽ മോഹൻലാൽ, മീന സാഗർ എന്നിവരുടെ മക്കളായി അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവർ വേഷമിട്ടിരുന്നു.

    Summary: The Hindi version of Drishyam 2 with Ajay Devgn as the lead is breaking box office records. The film's three-day earnings were sufficient to reach 50 crore at the box office, shattering several other Hindi films' previous records. Jeethu Joseph directed the Malayalam film Drishyam, which starred Mohanlal and Meena Sagar in the lead roles
    Published by:user_57
    First published: