സജീവ് പിള്ളയെ പുറത്താക്കിയ മാമാങ്കത്തിൽ പുതിയ സംവിധായകനൊപ്പം ഹോളി ആഘോഷം!

Latest from the sets of Mamankam movie: നായികമാരിൽ ഒരാളായ പ്രാചി ടെഹ്‌ലാനാണ് ഹോളി ആഘോഷങ്ങളുടെ ഫോട്ടോകൾ ഷെയർ ചെയ്തിരിക്കുന്നത്

news18india
Updated: March 22, 2019, 6:43 PM IST
സജീവ് പിള്ളയെ പുറത്താക്കിയ മാമാങ്കത്തിൽ പുതിയ സംവിധായകനൊപ്പം ഹോളി ആഘോഷം!
പത്മകുമാറും പ്രാചി ടെഹ്‌ലാനും
  • Share this:
രണ്ടു പതിറ്റാണ്ട് കാലത്തോളം ചിലവഴിച്ചു തിരക്കഥയൊരുക്കിയ സംവിധായകൻ സജീവ് പിള്ളയെ പുറത്താക്കിയ മമ്മൂട്ടി ചിത്രം മാമാങ്കത്തിൽ പുതിയ സംവിധായകനൊപ്പം ഹോളി ആഘോഷം! നായികമാരിൽ ഒരാളായ പ്രാചി ടെഹ്‌ലാനാണ് പത്മകുമാർ സംവിധായകൻ എന്ന് പറഞ്ഞു ഫേസ്ബുക്കിൽ ഹോളി ആഘോഷങ്ങളുടെ ഫോട്ടോകൾ ഷെയർ ചെയ്തിരിക്കുന്നത്. ഇതിൽ കനിഹയും, അനു സിതാരയും നായികമാരായുണ്ട്. സജീവ് പിള്ളയുടെ പുറത്താക്കൽ വിവാദത്തെ തുടർന്ന് സെറ്റിൽ നിന്നും അധികം ചിത്രങ്ങളൊന്നും പുറത്തു വന്നിരുന്നില്ല.

യോദ്ധാവിന്റെ വേഷം ചെയ്യാൻ ഒരു വർഷം കഠിനാധ്വാനം നടത്തിയ ധ്രുവനെ പുറത്താക്കിയത് മുതലാണ് മാമാങ്കത്തിലെ അങ്കക്കലി പുറത്തു വരുന്നത്. തെന്നിന്ത്യൻ ഛായാഗ്രാഹകൻ ഗണേഷ് രാജവേലു, ആർട് ഡയറക്റ്റർ സുനിൽ ബാബു, കോസ്റ്റിയൂം ഡിസൈനർ അനു വർദ്ധൻ എന്നിവരും ചിത്രത്തിൽ നിന്നും പുറത്തായി. ചർച്ചകളിൽ ഒന്നും സംവിധായകനെ പങ്കെടുപ്പിച്ചിരുന്നില്ല. പുറത്താക്കൽ തീരുമാനവും സജീവ് പിള്ള അറിഞ്ഞിരുന്നില്ല. 1999 മുതൽ ചിത്രത്തിനായി ഗവേഷണം നടത്തിവരികയായിരുന്നു സജീവ് പിള്ള. മാമാങ്കത്തിന്റെ നാടായ തിരുനാവായയിലും പെരിന്തൽമണ്ണയിലും താമസിക്കുകയും, ചരിത്രകാരന്മാരുമായി സംവദിക്കുകയും ചെയ്തു.



സ്ക്രിപ്റ്റ് 2010ൽ രജിസ്റ്റർ ചെയ്തു. താപ്പാനയുടെ ചിത്രീകരണ വേളയിൽ ആദ്യമായി മമ്മൂട്ടിയെ കണ്ട് കഥ പറഞ്ഞു തുടങ്ങി. ബാവൂട്ടിയുടെ നാമത്തിൽ ചിത്രത്തിന് ശേഷം പൂർണ പിന്തുണയുമായി മമ്മൂട്ടിയും ഒപ്പമുണ്ടായിരുന്നു. ബിസ്സിനെസ്സുകാരനായ വേണു കുന്നപ്പള്ളിയെന്ന നിർമ്മാതാവ് 40 കോടി മുതൽമുടക്കിൽ ചിത്രം നിർമ്മിക്കാമെന്നു ഉറപ്പു നൽകി മുന്നോട്ടു വന്നു. രണ്ടു ഷെഡ്യൂളുകൾ സജീവ് പിള്ള പൂർത്തിയാക്കിയെങ്കിലും മൂന്നാമത്തെ ഷെഡ്യൂൾ മറ്റൊരു സംവിധായകനെ വച്ച് ആരംഭിക്കുകയായിരുന്നു.

തൻ്റെ ജീവന് നിർമ്മാതാവിന്റെ പക്കൽ നിന്നും ഭീഷണിയുണ്ടെന്ന സംവിധായകൻ സജീവ് പിള്ളയുടെ വെളിപ്പെടുത്തലിനു ശേഷം, അത് വരെ പ്രതികരിക്കാതിരുന്ന നിർമ്മാതാവ് പേജുകൾ നീളുന്ന പ്രസ്താവനയുമായി രംഗത്തെത്തി. വർഷങ്ങൾ അധ്വാനം ചെയ്ത് രൂപപ്പെടുത്തിയ സ്ക്രിപ്റ്റിൽ സജീവ് പിള്ളക്ക് ഇനി അവകാശം ഇല്ലെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ മെഗാ സ്റ്റാർ മമ്മൂട്ടി ഡെയ്റ്റ് നൽകിയ സ്ക്രിപ്റ്റിന് തുച്ഛമായ വില പറഞ്ഞയാളാണ് നിർമ്മാതാവ് എന്ന നിലപാടുമായി സജീവ് തലസ്ഥാനത്തെ മാധ്യമപ്രവർത്തകർക്കു മുൻപിൽ പത്രസമ്മേളനം വിളിച്ചു ചേർത്തിരുന്നു.

First published: March 22, 2019, 6:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading