ഹിറ്റ് ചിത്രം ലൂസിഫറിനും ബ്രോ ഡാഡിക്കും ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന നാലാമത്തെ ബിഗ് ബഡ്ജറ്റ് ചിത്രം പ്രഖ്യാപിച്ചു. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് സര്‍പ്രൈസ് പ്രഖ്യാപനം. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തിന് ടൈസണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്. മലയാളത്തിനു പുറമെ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുമായി പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ഇത് എത്തുക.
ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന് ശേഷമായിരിക്കും ടൈസണിന്റെ പ്രൊഡക്ഷനിലേക്ക് കടക്കുക. ചിത്രം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. മുരളി ഗോപിയുടെ രചനയില്‍ വരുന്ന എട്ടാമത്തെ ചിത്രവുമായിരിക്കും ഇത്.
മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമായെത്തിയ ലൂസിഫറിലൂടെയാണ് പൃഥ്വിരാജ് സംവിധായകനായി അരങ്ങേറിയത്. മലയാളം ബോക്സ് ഓഫീസിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രവുമാണ് ഇത്. ഹൊംബാളെ ഫിലിംസുമായി പൃഥ്വിരാജ് നേരത്തെ സഹകരിച്ചിട്ടുണ്ട്. കെജിഎഫ് 2ന്റെ കേരളത്തിലെ വിതരണം നിര്‍വ്വഹിച്ചത് പൃഥ്വിരാജ് ആയിരുന്നു.
ആദ്യദിനം 134.5 കോടി രൂപയ നേടിയ കെജിഎഫ് 2 നാല് ദിവസം കൊണ്ട്് 500 കോടി രൂപയിലധികം രൂപ നേടി റെക്കോര്‍ഡ് കുതിപ്പായിരുന്നു ബോക്സ് ഓഫീസില്‍ നടത്തിയത്. കേരളത്തില്‍ ഏത് ഭാഷാ ചിത്രവും എക്കാലത്തും നേടുന്ന ഏറ്റവും മികച്ച റിലീസ് ദിന കളക്ഷന്‍ നിലവില്‍ 'കെജിഎഫ് 2'ന്റെ പേരിലാണ്. മോഹന്‍ലാല്‍ നായകനായ വി എ ശ്രീകുമാര്‍ ചിത്രം 'ഒടിയ'ന്റെ റെക്കോര്‍ഡ് ആണ് ചിത്രം ബ്രേക്ക് ചെയ്തത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.