പുതുവർഷത്തിൽ ഹണി റോസ് (Honey Rose) തെലുങ്ക് പ്രവേശം നടത്തുന്നു. നന്ദമുരി ബാലകൃഷ്ണ നായകനാവുന്ന ‘വീര സിംഹ റെഡ്ഡി’ എന്ന സിനിമയിലൂടെയാണ് പ്രവേശം. ചിത്രത്തിന്റെ പോസ്റ്റർ ഹണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. തകർപ്പൻ പാട്ടുകളിലൂടെ ഈ ചിത്രം സിനിമാ ലോകത്തെ സംസാരവിഷയമായി മാറിയിരിക്കുകയാണ്.
View this post on Instagram
3 songs. 3 charbusters 💥#JaiBalayyaMassAnthem #SugunaSundari#MaaBavaManobhavalu
– https://t.co/hovfeJj4DS#VeeraSimhaaReddy Blockbuster Album Loading 🔥
Natasimham #NandamuriBalakrishna @megopichand @shrutihaasan @varusarath5 @MusicThaman @ramjowrites @SonyMusicSouth pic.twitter.com/DFycrBxzKo
— Mythri Movie Makers (@MythriOfficial) December 27, 2022
മുമ്പ് NBK107 എന്നറിയപ്പെട്ടിരുന്ന ‘വീര സിംഹ റെഡ്ഡി’, ഒരു ആക്ഷൻ ഡ്രാമയാണ്. ശ്രുതി ഹാസൻ, വരലക്ഷ്മി ശരത്കുമാർ, ദുനിയ വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ശ്രുതിക്കൊപ്പമുള്ള ബാലകൃഷ്ണയുടെ ആദ്യ ചിത്രമാണിത്. നടന്റെ ടോളിവുഡ് അരങ്ങേറ്റം കൂടിയാണിത്. എസ്. തമൻ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഈ സംക്രാന്തിക്ക് തിയേറ്ററുകളിൽ റിലീസ് ചെയ്യും എന്നാണ് തീരുമാനം. ചിരഞ്ജീവിയുടെ വാൾട്ടയർ വീരയ്യ, അജിത്തിന്റെ തുനിവ്, വിജയ് നായകനാവുന്ന ‘വാരിസ്’ എന്നിവയ്ക്കൊപ്പം ബോക്സ് ഓഫീസിൽ ഈ ചിത്രം ഏറ്റുമുട്ടും.
Summary: In 2023, actor Honey Rose makes her Telugu debut in the movie Veera Simha Reddy starring Nandamuri Balakrishna. The film is slated to release alongside the most anticipated movies from south releasing next year
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.