• HOME
 • »
 • NEWS
 • »
 • film
 • »
 • മോഹൻലാലും ശ്രീനിവാസനും ഡയലോഗ് പറഞ്ഞ അമേരിക്കയിലെ സ്ഥലം മൂന്ന് പതിറ്റാണ്ടിനു ശേഷം കണ്ടെത്തിയ മലയാളി

മോഹൻലാലും ശ്രീനിവാസനും ഡയലോഗ് പറഞ്ഞ അമേരിക്കയിലെ സ്ഥലം മൂന്ന് പതിറ്റാണ്ടിനു ശേഷം കണ്ടെത്തിയ മലയാളി

മോഹൻലാലും ശ്രീനിവാസനും ഡയലോഗ് പറഞ്ഞ അമേരിക്കൻ തെരുവ് കണ്ടെത്തി മലയാളി

അക്കരെ അക്കരെ അക്കരെ

അക്കരെ അക്കരെ അക്കരെ

 • Last Updated :
 • Share this:
  ഒരു ചെറിയ വാശിയുടെ കഥയുമായി വരികയാണ് ശ്യാം മനോഹർ. കാര്യം ഇത്രയേ ഉള്ളൂ. 'അക്കരെ അക്കരെ അക്കരെ' (Akkare Akkare Akkare) സിനിമയിൽ മോഹൻലാലും (Mohanlal) ശ്രീനിവാസനും (Sreenivasan) ഡയലോഗ് പറഞ്ഞ അമേരിക്കൻ തെരുവ് ഏതെന്ന് കണ്ടെത്തണം. ആകെയുള്ള ക്ലൂ അവർ നിൽക്കുന്ന ഇടവും, അതിനു പിന്നിലായി കാണുന്ന കൂറ്റൻ കെട്ടിടവും മാത്രം. ഇന്റർനെറ്റിൽ പരതിയാൽ കിട്ടുക സിനിമ ഷൂട്ട് ചെയ്ത വിദേശ രാജ്യങ്ങളുടെ പേരുകളും. വിടാൻ ഭാവമില്ലാതെ അദ്ദേഹം തന്റെ ഉദ്യമത്തിൽ തുടർന്നു.

  സ്ക്രീൻഷോട്ട് അടിച്ച് ഗൂഗിൾ ഇമേജിൽ ഇട്ട് തപ്പിയാൽ പോരെ എന്ന് ആരും ചിന്തിച്ചു പോകുന്ന കാര്യം. പക്ഷെ സംഗതി നടക്കില്ല. ഇദ്ദേഹം തപ്പിയിറങ്ങിയ രംഗത്തിൽ പറയുന്നത് പോലെ 'ഈ മഹാസമുദ്രത്തിൽ എവിടെച്ചെന്നാ അന്വേഷിക്കുക' അല്ലേ?

  ക്ലിപ്പ് പലകുറി നോക്കിയിട്ടും ലൊക്കേഷൻ കണ്ടെത്താനുള്ളതൊന്നും ലഭിച്ചില്ല. പെട്ടെന്നാണ് നടന്മാരുടെ പിന്നിലായി Dillard's എന്ന പേര് ശ്രദ്ധയിൽപ്പെട്ടത്. പിന്നെ ആ വഴിക്കായി ശ്രദ്ധ. ഡില്ലാർഡ്സ് എന്ന ബ്രാൻഡിന് അമേരിക്കയിൽ അങ്ങോളമിങ്ങോളം ബ്രാഞ്ചുകൾ മാത്രം. ഗൂഗിളിൽ നിന്നും കിട്ടിയ ചിത്രങ്ങൾ പരിമിതമായിരുന്നു.

  ഒടുവിൽ അമേരിക്കയിലെ സിനിമയുടെ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചുള്ള സെർച്ചിൽ തുമ്പ് ലഭിച്ചു. ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഇവിടെ സഹായകമായി. ഡില്ലാർഡ്സ് ഷോറൂമുകൾ എല്ലാം ഇതിലൂടെ മുന്നിലെത്തി. ഹൂസ്റ്റണിലെ ഡിപ്പാർമെൻറ് സ്റ്റോർ ഉടൻ കണ്ണിൽപ്പെട്ടു. അതിൽ എവിടെയായാണ് നായകന്മാർ ഡയലോഗ് പറഞ്ഞതെന്നും കൂടി അറിയാൻ പിന്നീട് അധികം വൈകിയില്ല.

  ശ്യാമിന്റെ 'അന്വേഷണാത്മക വീഡിയോ' ചുവടെ കണ്ടുനോക്കൂ.  1990ലെ ചിത്രം സംവിധാനം ചെയ്തത് പ്രിയദർശൻ. ശ്രീനിവാസന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. മോഹൻലാൽ, ശ്രീനിവാസൻ, എം.ജി. സോമൻ, മുകേഷ്, മണിയൻപിള്ള രാജു, പാർവതി, നെടുമുടി വേണു എന്നിവരാണ് പ്രധാനവേഷങ്ങൾ ചെയ്തത്. 1987ലെ 'നാടോടിക്കാറ്റ്', 1988ലെ 'പട്ടണപ്രവേശം' സിനിമകളുടെ തുടർച്ചയാണ് 'അക്കരെ, അക്കരെ, അക്കരെ'. സി.ഐ.ഡി. വിജയനും ദാസനും ഒരു അന്വേഷണവുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്ക് പുറപ്പെടുന്നതാണ് കഥ.

  ഹൂസ്റ്റൺ, ടെക്സസ്, ഗ്രേറ്റർ ലോസ് ഏഞ്ചൽസ് ഏരിയ, കാലിഫോർണിയ, ന്യൂയോർക്ക്, ബ്രൂക്ക്ലിൻ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം കൈവരിച്ചു.

  Summary: Three decades after the release of 'Akkare Akkare Akkare,' Malayali Shyam Manohar is able to pinpoint the movie's setting, where Mohanlal and Sreenivasan delivered dialogue on a street in the United States. He used Google Streetview and Google Images to locate it. Finally, a Houston department store was identified as the location
  Published by:user_57
  First published: