അഭിനയിച്ചവർക്കോ പിന്നണിപ്രവർത്തകർക്കോ ആകും എപ്പോഴും ഒരു ചിത്രത്തിന്റെ ആഘോഷവേളയിൽ ഉപഹാരം നൽകുക. എന്നാൽ വളരെ വ്യത്യസ്തമായിരുന്നു ഇക്കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ജോസഫ് ചിത്രത്തിന്റെ 125-ാം വിജയദിനാഘോഷ ചടങ്ങ്. ഒരു പ്രത്യേക വ്യക്തിക്കായി ഒരു ഉപഹാരം മാറ്റി വെച്ചിട്ടുണ്ടായിരുന്നു.അത് കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ കുഞ്ചാക്കോക്കായിരുന്നു. പ്രിയ, ചിത്രത്തിന്റെ ഭാഗമേ അല്ല എന്നതാണ് പ്രത്യേകത. എന്നാൽ അതിന് ഒരു കാരണം ഉണ്ട് താനും.
ആ കാരണം വ്യക്തമാക്കിയത് രമേശ് പിഷാരടി ആയിരുന്നു. പ്രിയ ഗർഭിണിയായിരിക്കുന്ന സമയത്ത് പിരിമുറുക്കം സംഭവിക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ ചിന്തിക്കരുതെന്നു ഡോക്ടറുടെ പ്രത്യേക നിർദ്ദേശം ഉണ്ടായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി ജോസഫ് നായകൻ ജോജു പ്രിയയെ ഒരു ദിവസം ഫോണിൽ വിളിക്കുന്നത്. എങ്ങനെയാണ് ഒരു സ്ത്രീയുടെ മൃതശരീരം ഉള്ള രംഗം ചിത്രീകരിച്ചതെന്ന് കാര്യകാരണ സഹിതം ജോജു പ്രിയയോട് വിവരിക്കുകയും ചെയ്തു. കുറച്ചു ദിവസം കഴിഞ്ഞതും ചാക്കോച്ചൻ ഇക്കാര്യം പിഷാരടിയോടു പറയുകയും ചെയ്തു. ഏകദേശം ഒൻപതാം മാസം വരെയും ആ രംഗം ഓർത്ത് പ്രിയ വ്യാകുലപ്പെടുമായിരുന്നത്രെ.
എന്തായാലും അമ്മക്കുള്ള ആ നിനച്ചിരിക്കാത്ത ഉപഹാരം മകൻ ഇസഹാക്ക് എന്ന ബോബൻ കുഞ്ചാക്കോ കൂടെ എത്തിയിട്ടാണ് ലഭിച്ചതെന്നുള്ളത് ആ സമ്മാനത്തിന്റെ മാധുര്യം കൂട്ടുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.