നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Viral image | ഈ ചിത്രത്തിൽ എത്ര കുതിരകളെ കാണാം? അഞ്ച് ആണ് ഉത്തരമെങ്കിൽ നിങ്ങൾക്ക് തെറ്റി

    Viral image | ഈ ചിത്രത്തിൽ എത്ര കുതിരകളെ കാണാം? അഞ്ച് ആണ് ഉത്തരമെങ്കിൽ നിങ്ങൾക്ക് തെറ്റി

    How many horses could u spot in this pic | ചിത്രത്തിലെ മൊത്തം കുതിരകളുടെ എണ്ണം കണ്ടെത്താമോ?

    വൈറൽ ചിത്രം

    വൈറൽ ചിത്രം

    • Share this:
      സോഷ്യൽ മീഡിയയിൽ (social media), നിങ്ങൾ ഒട്ടേറെ കാര്യങ്ങൾ കണ്ടെത്തും. വാർത്തകളും സിനിമകളും മുതൽ സ്‌പോർട്‌സും വിനോദവും വരെ. അതിനിടെ വൈറലാവുന്ന പസിലുകൾ (puzzle) മറക്കാൻ പാടില്ല.

      ക്രിസ്മസ് ആയതിനാൽ അത്തരത്തിലുള്ള ചിത്രങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുകയാണ്. എല്ലാവരുടെയും ഭാവനയെ കീഴടക്കിയ അത്തരമൊരു ചിത്രത്തിൽ ഒന്നിലധികം കുതിരകളുണ്ട്. ആ വെല്ലുവിളി ഏറ്റെടുക്കാൻ തയാറാണോ? എങ്കിൽ ചിത്രത്തിലെ ആകെ കുതിരകളുടെ എണ്ണം കണ്ടെത്തുക.

      ഒപ്റ്റിക്കൽ ഇൽയൂഷന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ചിത്രം. എന്നിരുന്നാലും, അത്തരം ചിത്രങ്ങൾ മനസ്സിലാക്കുന്നത് എളുപ്പമുള്ള കാര്യമല്ല. ഈ കുതിരകളുടെ ചിത്രം എല്ലാവരെയും ചിന്തിപ്പിക്കുന്നു, മാത്രമല്ല അൽപ്പം വെല്ലുവിളിയും നൽകുന്നു.

      കാരണം എന്തെന്നല്ലേ? 99% ആളുകളും ചിത്രത്തിൽ അഞ്ച് കുതിരകളെ മാത്രമേ കാണുന്നുള്ളൂ, അത് ശരിയായ ഉത്തരമല്ല. കിഡ്സ് എൻവയോൺമെന്റ് കിഡ്സ് ഹെൽത്ത് ചിത്രത്തിലെ കുതിരകളുടെ എണ്ണം തിരിച്ചറിയാൻ ആളുകളോട് ആവശ്യപ്പെട്ടു.

      ഇതൊരു ബുദ്ധിമുട്ടുള്ള ചോദ്യമാണെന്ന് തോന്നുന്നില്ല, എന്നാൽ നിങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്തോറും അത് കൂടുതൽ ആശയക്കുഴപ്പത്തിലാക്കുന്നു. ഭൂരിഭാഗവും ആളുകൾക്ക് ഈ ചിത്രത്തിൽ അഞ്ച് കുതിരകളെ കാണാൻ കഴിയും, പക്ഷേ ഞങ്ങൾ പറഞ്ഞതുപോലെ അത് ശരിയായ ഉത്തരമല്ല. ഈ ചിത്രത്തിൽ ഏഴ് കുതിരകളുണ്ട്. എന്നാൽ പലർക്കും ഇതിൽ അഞ്ച് എണ്ണം മാത്രമേ കാണാനാകൂ.

      ബാക്കിയുള്ള രണ്ടിൽ, ഒന്നിന്റെ തലയും മറ്റൊന്നിന് ശരീരവും ദൃശ്യമാണ്, അത് മൊത്തം കുതിരകളുടെ എണ്ണം ഏഴാക്കുന്നു. വെബ്‌സൈറ്റ് അനുസരിച്ച്, ചിത്രത്തിൽ ഏഴ് കുതിരകളെ ആർക്കെങ്കിലും കാണാൻ കഴിയുമെങ്കിൽ, ആ വ്യക്തി ഒരു പസിൽ വിദഗ്ദ്ധനാണ്. ആളുകൾ ഈ വിഷമകരമായ ചിത്രങ്ങൾ അവരുടെ കുടുംബത്തോടൊപ്പം സോൾവ് ചെയ്യാൻ ശ്രമിക്കാറുണ്ട്. നിങ്ങൾക്കും കഴിയും. നിങ്ങൾ ഒരു പസിൽ വിദഗ്ദ്ധനോ വിദഗ്ദ്ധയോ ആണോ എന്ന് പരീക്ഷിച്ച് നോക്കൂ.

      Summary: A viral optical illusion pic doing the rounds on social media is asking people to find mystery behind the actual number of horses. Most people managed to figure out five horses, which is not the right answer
      Published by:user_57
      First published: