news18india
Updated: April 2, 2019, 3:02 PM IST
ലൂസിഫർ സംഘം കവിത തിയേറ്ററിൽ
ലൂസിഫർ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോക്ക് എറണാകുളം കവിത തിയേറ്ററിൽ എത്തിയ കാണികൾ നടപ്പു രീതികൾക്ക് വിപരീതമായ കാഴ്ചകളാണ് കണ്ടത്. ആദ്യമായി മോഹൻലാൽ ഫാൻ ഷോയിൽ എത്തിയിരിക്കുന്നു. ഒപ്പം സംവിധായകൻ പൃഥ്വിരാജ്, ഭാര്യ സുപ്രിയ മേനോൻ എന്നിവരും. പിന്നീട് ഉണ്ടായ ഓളം കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ പൃഥ്വി പോലും അറിഞ്ഞിരുന്നില്ല ലാൽ ആദ്യ ഷോയ്ക്കു തനിക്കൊപ്പം എത്തുമെന്ന്. സംഭവിച്ചതിങ്ങനെ.
കൊച്ചിയിലെ തിയേറ്ററിൽ ആദ്യ ഷോയ്ക്കു പോകാൻ തയ്യാറായി നിൽക്കുകയാണ് പൃഥ്വിരാജ്. അപ്പോഴിതാ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഫോൺ കാൾ. പെട്ടെന്ന് ട്രവന്കൂർ കോർട്ട് ഹോട്ടലിലേക്ക് വരണം. അവിടുന്ന് ഒന്നിച്ചു പോകാം. പറഞ്ഞ പോലെ പൃഥ്വി സ്ഥലത്തെത്തി. എത്തിയതും കാറിൽ പൃഥ്വിയുടെ അടുത്തായി മോഹൻലാൽ കയറി ഇരുന്നു. "മോനെ ഞാനും വരുന്നു ഫാൻസ് ഷോ കാണാൻ." ഞെട്ടിത്തരിച്ചു നിന്ന പൃഥ്വിയുടെ ചോദ്യം ഇതായിരുന്നു. ആയിരക്കണക്കിനാളുകൾ കൂടുന്നിടത്ത് എങ്ങനെ? കൂളായി ലാലേട്ടന്റെ മറുപടി. "ഇത് ഞാൻ തരുന്ന ഗിഫ്റ് എന്ന് കണക്കാക്കിയാൽ മതി." ആദ്യമായി മോഹൻലാലിനെ തിയേറ്ററിൽ കണ്ട ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറൽ ആയി മാറിയിരുന്നു.
First published:
April 2, 2019, 2:26 PM IST