news18india
Updated: May 14, 2019, 10:01 AM IST
റഷ്യയിൽ ലൂസിഫർ
ലൂസിഫറിന്റെ ക്ലൈമാക്സ് ചിത്രീകരിച്ചത് റഷ്യയിൽ ആന്നെന്ന് എല്ലാവരും ഇതിനോടകം അറിഞ്ഞു കാണും. അബ്രാം ഖുറേഷിയുടെ വരവ് അത്രമേൽ സിനിമയെ സ്വാധീനിക്കുകയും ചെയ്തു. എന്നാൽ ആ കൊടും മഞ്ഞത്ത് ഏവരെയും ഒരിക്കൽ കൂടി വിസ്മയിപ്പിക്കുകയായിരുന്നു അബ്രാം ഖുറേഷിയായി വേഷമിട്ട മോഹൻലാൽ. ആ രംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ പുറത്തു -16 ഡിഗ്രി തണുപ്പായിരുന്നു. പ്രിയപ്പെട്ട ലാലേട്ടന് വിശ്രമിക്കാൻ പൃഥ്വിരാജ് അടങ്ങുന്ന സംഘം ചൂടുള്ള ഒരു ടെൻറ്റ് ഒരുക്കിയിരുന്നു. എന്നാൽ അതൊന്നും വേണ്ടെന്നു വച്ച് മാമരം കോച്ചുന്ന തണുപ്പത്ത് സംഘത്തോടൊപ്പം 20 കിലോയിലധികം വരുന്ന മണൽ ചാക്കുകൾ ചുമന്ന് സെറ്റിൽ അവർക്കൊപ്പം കൂടുകയായിരുന്നു മോഹൻലാൽ. ആ വീഡിയോ ഇപ്പൊ പ്രേക്ഷകരുമായി പങ്കു വയ്ക്കുകയാണ് പൃഥ്വിരാജ്.
150 കോടി കളക്ഷൻ നേടി പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ലൂസിഫർ ജൈത്രയാത്ര തുടരുകയാണ്. ചിത്രത്തിന് ഇതിനോടകം തെലുങ്ക്, തമിഴ് പതിപ്പുകൾ ഇറങ്ങുകയും ചെയ്തു. മഞ്ജു വാര്യർ, വിവേക് ഒബ്റോയ്, ഇന്ദ്രജിത് സുകുമാരൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ്. 50 കോടി ക്ലബ്ബിൽ പേരുള്ള മലയാള സിനിമയിലെ നടനും, നിർമ്മാതാവും സംവിധായകനും എന്ന നേട്ടം പൃഥ്വിരാജിന് നേടിക്കൊടുക്കുക കൂടി ചെയ്തു ലൂസിഫർ.മുരളി ഗോപി തിരക്കഥ രചിച്ച ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചത്.
First published:
May 14, 2019, 10:01 AM IST