നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • നാഗവല്ലി കഥ മുരളി കൃഷ്ണൻ പുനർ നിർവ്വചിച്ചതിങ്ങനെ

  നാഗവല്ലി കഥ മുരളി കൃഷ്ണൻ പുനർ നിർവ്വചിച്ചതിങ്ങനെ

  How Muralikrishnan redefined the decades old Nagavalli tale | 25 ചിത്രങ്ങളിലൂടെ മറ്റൊരു നാഗവല്ലിയും, ശങ്കരൻ തമ്പിയും, രാമനാഥനും പ്രേക്ഷക മുന്നിൽ

  നാഗവല്ലിയും രാമനാഥനും (ഇൻസെറ്റിൽ സംവിധായകൻ മുരളി കൃഷ്ണൻ)

  നാഗവല്ലിയും രാമനാഥനും (ഇൻസെറ്റിൽ സംവിധായകൻ മുരളി കൃഷ്ണൻ)

  • Share this:
   #മീര മനു

   ദുഷ്ടലാക്കോടെ നാഗവല്ലിയിൽ ഏറുകണ്ണിട്ട രാമനാഥനെയും, മകളെ പോലെ അവളെ സ്നേഹിച്ചിരുന്ന ശങ്കരൻ തമ്പിയെയും അവതരിപ്പിച്ച് മണിച്ചിത്രത്താഴ് സിനിമയിലൂടെ മലയാളി പരിചയിച്ച നാഗവല്ലി കഥക്ക് പുത്തൻ പരിഭാഷ സൃഷ്ടിക്കുകയായിരുന്നു മുരളി കൃഷ്ണൻ. ദുബായിയിൽ ജോലി ചെയ്തിരുന്ന മുരളി സിനിമ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് മുന്നോടിയായാണ് പ്രേക്ഷക ഹൃദയങ്ങളോട് ചേർന്ന് നിൽക്കുന്ന തമിഴ് നർത്തകി നാഗവല്ലിയുടെ കഥ തന്റെ ഭാവനാ പുനർസൃഷ്ടിയായി കൊണ്ട് വന്നത്. ഫോട്ടോ സ്റ്റോറി എന്ന സങ്കേതമാണ് മുരളി ഇതിനായി തിരഞ്ഞെടുത്തത്. 25 ചിത്രങ്ങളിലൂടെ മറ്റൊരു നാഗവല്ലിയും, ശങ്കരൻ തമ്പിയും, രാമനാഥനും പ്രേക്ഷക മുന്നിൽ.

   "നാഗവല്ലി മറ്റൊരാളുടെ കാഴ്ചപ്പാടിലൂടെ എങ്ങനെ എന്ന ചിന്തയിൽ നിന്നുമാണ് ഈ ഫോട്ടോ സ്റ്റോറി ഉടലെടുക്കുന്നത്. സിനിമയിലെ കഥയും, പത്മനാഭപുരം കൊട്ടാര സന്ദർശനവും തന്നെയായിരുന്നു ഇതിനായി ഇറങ്ങി പുറപ്പെടും മുൻപ് ഉണ്ടായിരുന്ന കൈമുതൽ. ശരിക്കും ഒരു ഫിക്ഷൻ, അഥവാ ഭാവന സൃഷ്ടി തന്നെയാണ് ഈ കഥ." മുരളി പറയുന്നു.

   മുരളി കൃഷ്ണൻ


   നാഗവല്ലിയായി ദേവകി രാജേന്ദ്രൻ, ശങ്കരൻ തമ്പിയായി രാഹുൽ നായർ ആർ., രാമനാഥനായി ആനന്ദ് മന്മഥൻ എന്നിവരാണ് ക്യാമറക്കു മുന്നിൽ എത്തിയത്. കേവലം ഒരു ദിവസം കൊണ്ട് തീർത്ത ഷൂട്ട് ആയിരുന്നു ഇത്. തിരുവനന്തപുരത്തെ തഞ്ചാവൂർ അമ്മ വീടാണ് ലൊക്കേഷൻ. "വെളുപ്പിന് അഞ്ചു മണിക്ക് ഞങ്ങൾ ലൊക്കേഷനിൽ എത്തി. ആറ് മണിയോടെ ഷൂട്ടിംഗ് ആരംഭിച്ചു. വൈകുന്നേരം നാലോടെ പരിപാടികൾ അവസാനിച്ച് ഞങ്ങൾ മടങ്ങി. അന്ന് രാത്രി തന്നെ എഡിറ്റിംഗ് വർക്കുകളും പൂർത്തിയായി. പിറ്റേന്ന് പുലർച്ചെ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്‌തു," മുരളി വിശദീകരിക്കുന്നു. അപ്പോൾ മുതൽ നിലക്കാത്ത അഭിനന്ദന പ്രവാഹമാണ് ഇവർക്ക് ലഭിക്കുന്നത്.

   മുൻപും ഒന്ന് രണ്ടു ഫോട്ടോ സ്റ്റോറികൾ ചെയ്തിരുന്നു മുരളി. എന്നാൽ വളരെ ഗൗരവകരമായ ഒരു വിഷയം ഇതാദ്യമായാണെന്ന് സംവിധായകൻ പറയുന്നു. ഇനി തന്റെ സിനിമാ സ്ക്രിപ്റ്റിന്റെ പണിപ്പുരയിലേക്ക് കടക്കുകയാണ് മുരളി. തിരുവനന്തപുരത്തെ സുഹൃത്തുക്കളുമായി തന്നെയാവും ആദ്യ സംരംഭം. നിലവിൽ തിരുവനന്തപുരത്തു ഷൂട്ടിംഗ് പുരോഗമിക്കുന്ന ഫൈനൽസിന്റെ സെറ്റിൽ എത്തി നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവിനെ ഫോട്ടോ സ്റ്റോറി കാണിക്കുകയുണ്ടായി. അദ്ദേഹത്തിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്നും മുരളി പറയുന്നു. ഇനി ഈ ചിത്രങ്ങൾ മണിച്ചിത്രത്താഴിന്റെ അഭിനേതാക്കളിലേക്കും, അണിയറക്കാരിലേക്കും എത്തിയാൽ സന്തോഷമെന്നേ മുരളിക്ക് പറയാനുള്ളൂ.

   വിഷ്ണു രവി രാജ്, അനന്തു രാജൻ, വരുൺ, വിനേഷ് വിശ്വനാഥൻ തുടങ്ങിയവരും ഉൾപ്പെടുന്നതാണ് ഇവരുടെ ടീം.

   First published:
   )}