HOME » NEWS » Film » MOVIES HOW RESPONSIBLE A HUSBAND IN INDRAJITH MM

അഭിനേത്രിയും കുടുംബിനിയും... ഭാര്യക്കൊപ്പം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നയാളാണോ ഇന്ദ്രജിത്?

How responsible a husband in Indrajith Sukumaran? | സോഷ്യൽ മീഡിയയിൽ പ്രേക്ഷകരുമായി സംവദിക്കുന്ന വേളയിൽ ഉയർന്ന് വന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പൂർണ്ണിമ

News18 Malayalam | news18-malayalam
Updated: October 23, 2019, 4:15 PM IST
അഭിനേത്രിയും കുടുംബിനിയും... ഭാര്യക്കൊപ്പം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നയാളാണോ ഇന്ദ്രജിത്?
ഇന്ദ്രജിത്തും, പൂർണ്ണിമയും
  • Share this:
സെലിബ്രിറ്റികൾക്കെപ്പോഴും തിരക്കല്ലേ, കുടുംബ കാര്യം നോക്കാൻ എവിടെ സമയം എന്ന് ചോദിക്കുന്നവർക്ക് മുൻപിൽ ഒരു പാഠപുസ്തകമാണ് പൂർണ്ണിമ ഇന്ദ്രജിത്. കുറെ നാൾ അഭിനയം മാറ്റി നിർത്തിയെങ്കിലും അക്കാലമൊക്കെയും ഫാഷൻ ഡിസൈനറായി പൂർണ്ണിമ പേരെടുത്തിരുന്നു. ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകുന്നു. എങ്ങനെയാണ് പൂർണ്ണിമ അഭിനയവും കുടുംബവും ഒന്നിച്ച് കൊണ്ടുപോകുന്നതെന്ന ചോദ്യത്തിന് ഉത്തരം ഇതാ.

സോഷ്യൽ മീഡിയയിൽ പ്രേക്ഷകരുമായി സംവദിക്കുന്ന വേളയിൽ ഉയർന്ന് വന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പൂർണ്ണിമ. ഭർത്താവ് ഇന്ദ്രജിത്തിനെ ടാഗ് ചെയ്ത്, 'അദ്ദേഹത്തിനൊപ്പം' എന്നായിരുന്നു പൂർണ്ണിമയുടെ മറുപടി.

എന്നാൽ കുട്ടികളെ ആത്മവിശ്വാസമുള്ളവരായി വളർത്തുന്ന കാര്യത്തിൽ പൂർണ്ണിമക്ക് തന്റേതായ കാഴ്ചപ്പാടുണ്ട്. തന്നെ തന്നെ സ്നേഹിക്കുക എന്ന കാര്യത്തിൽ താൻ അടിയുറച്ച് വിശ്വസിക്കുന്നു എന്നായിരുന്നു പൂർണ്ണിമയുടെ മറുപടി. അത് നിങ്ങളെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റും. ഞാൻ അങ്ങനെ ജീവിക്കുന്നതാണ് അവർ കാണുന്നതെന്നും പൂർണ്ണിമ വ്യക്തമാക്കുന്നു.



First published: October 23, 2019, 4:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories