നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കുമ്പളങ്ങിയിലെ പ്രശാന്തിനെ കണ്ടെത്തിയതിങ്ങനെ; ഓഡിഷൻ വീഡിയോ കാണാം

  കുമ്പളങ്ങിയിലെ പ്രശാന്തിനെ കണ്ടെത്തിയതിങ്ങനെ; ഓഡിഷൻ വീഡിയോ കാണാം

  Auditioning Suraj Pops in Kumbalangi Nights | സൂരജ് പ്രശാന്തായി മാറിയതെങ്ങനെ എന്ന ഓഡിഷൻ വീഡിയോ പുറത്തുവിട്ടിരിക്കയാണ്

  സൂരജ് പോപ്സ്, ഷെയ്ൻ നിഗം

  സൂരജ് പോപ്സ്, ഷെയ്ൻ നിഗം

  • Share this:
   കൂളിംഗ് ഗ്ലാസ് വച്ചാൽ വിനായകന്റെ ലുക്കില്ലേ എന്ന് കാമുകി ചോദിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സിലെ ആ കഥാപാത്രത്തെ മറന്നിട്ടില്ലല്ലോ? നെപ്പോളിയന്റെ മക്കളെക്കൂടാതെ കുമ്പളങ്ങിയിലെ സ്ഥിരം പയ്യൻസായി പ്രേക്ഷകരെ കയ്യിലെടുത്ത ഈ നടന്റെ പേര് സൂരജ് പോപ്സ്. നൃത്തവും കൊറിയോഗ്രഫിയുമായി ജീവിക്കുന്നു. സൂരജ് പ്രശാന്തായി മാറിയതെങ്ങനെ എന്ന വീഡിയോ പുറത്തുവിട്ടിരിക്കയാണ്. ഓഡിഷൻ വഴിയാണ് സൂരജിനെ കണ്ടെത്തിയത്.   പേര് പോലെ തന്നെ രാത്രി കാലങ്ങളിലെ ഷൂട്ടിംഗ് കുമ്പളങ്ങി നൈറ്റ്സിനു കൂടുതലായിരുന്നു. അത് കൊണ്ട് തന്നെ രാവിലെ വിശ്രമിച്ചും, രാത്രി കാലങ്ങൾ ചിത്രത്തിനായി ചിലവഴിച്ചുമായിരുന്നു പൂർത്തിയാക്കിയത്. നെഗറ്റീവ് ഛായയുള്ള വേഷങ്ങൾ മുൻപും കൈകാര്യം ചെയ്തിരുന്നെങ്കിലും, ഈ ചിത്രത്തിൽ ഫഹദ് വില്ലനാണ്. മധു.സി.നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം, മാത്യു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തത്.

   First published:
   )}