പേർളി- ശ്രീനിഷ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ വെബ് സീരീസിന് മികച്ച പ്രതികരണമാണ് ആരാധകരുടെ ഇടയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇരുവരും ചേർന്നുള്ള മ്യൂസിക് ആൽബമാണ് ഇതുവരെ ചെയ്തിരുന്നത്. എന്നാൽ വ്യത്യസ്തമായ മറ്റൊരു വീഡിയോയാണ് ഇത്തവണ പുറത്തിറങ്ങിയിരിക്കുന്നത്. ചെട്ടിനാട് ബിരിയാണി ഉണ്ടാക്കാൻ പഠിപ്പിക്കുന്ന കുക്കറി ഷോയാണ് പേർളിയുടെ പുതിയ ഐറ്റം. ഷോയിൽ പേർളിയും ശ്രീനിഷിനുമൊപ്പം ഇത്തവണ ഷിയാസ് കരീമുമുണ്ട്.
റിയാലിറ്റി ഷോ വഴി പ്രണയ ജോഡികളായി മാറിയ നടിയും അവതാരകയുമായ പേർളിയും, അഭിനേതാവായ ശ്രീനിഷും ഇപ്പോൾ പ്രേക്ഷകരുടെയും ആരാധകരുടെയും ഇഷ്ട ജോഡികൾ കൂടിയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.