• HOME
  • »
  • NEWS
  • »
  • film
  • »
  • ഷൈലോക്കിൽ ഉണ്ണി മുകുന്ദനും; പക്ഷെ തിയേറ്ററിൽ കാണാനാവില്ല

ഷൈലോക്കിൽ ഉണ്ണി മുകുന്ദനും; പക്ഷെ തിയേറ്ററിൽ കാണാനാവില്ല

How Unni Mukundan played from behind the scene Mammootty movie Shylock | അതെ, മമ്മൂട്ടി ചിത്രം ഷൈലോക്കിൽ ഉണ്ണി മുകുന്ദനുമുണ്ട്

മമ്മൂട്ടി, ഉണ്ണി മുകുന്ദൻ

മമ്മൂട്ടി, ഉണ്ണി മുകുന്ദൻ

  • Share this:
    തിയേറ്ററിൽ കയറി ഷൈലോക്ക് കണ്ടവരോട് ഇങ്ങനെ പറഞ്ഞാൽ എവിടെ ഉണ്ണി മുകുന്ദൻ എന്ന് ചോദിച്ചു പോകും. മമ്മൂട്ടി ചിത്രം ഷൈലോക്കിൽ ഉണ്ണി മുകുന്ദനുമുണ്ട്. പക്ഷെ പിന്നണിയിൽ ആണെന്ന് മാത്രം. ഇതിന് മുൻപും ഉണ്ണി പരീക്ഷിച്ച് തെളിയിച്ച കാര്യവുമായാണ് ഷൈലോക്കിൽ എത്തുന്നത്.

    രാജാധിരാജ, മാസ്റ്റർപീസ് സംവിധായകൻ അജയ് വാസുദേവിനൊപ്പം മമ്മൂട്ടി വീണ്ടും കൈകോർത്ത ചിത്രമാണ് ഷൈലോക്ക്. ഒരു പണം പലിശക്ക് കൊടുപ്പുകാരന്റെ വേഷത്തിലാണ് ബോസ് എന്ന മമ്മൂട്ടി കഥാപാത്രം എത്തിയത്. തമിഴ് നടൻ രാജ്കിരൺ ആദ്യമായി മലയാള സിനിമയിൽ അരങ്ങേറുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
    ജോബി ജോർജ് ആണ് ചിത്രത്തിന്റെ നിർമ്മാണം.

    ഈ സിനിമയിലെ 'ഏക്താ ബോസ്...' എന്ന പ്രോമോ ഗാനം പാടിയത് ഉണ്ണി മുകുന്ദനാണ്. ലിങ്കു എബ്രഹാം രചിച്ച് പ്രകാശ് അലക്സ് ഈണമിട്ട ഗാനമാണിത്.

    Published by:meera
    First published: