'ദർശന' എന്ന ഗാനം പുറത്തുവന്നത് മുതൽ ഒരുപക്ഷേ, ഈ സിനിമയുടെ അണിയറപ്രവർത്തകരെക്കാൾ ചിത്രം തിയേറ്ററിൽ കാണാനുള്ള ആകാംക്ഷ മലയാളി പ്രേക്ഷകരിലേക്ക് മാറിയ സ്ഥിതിവിശേഷമാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഏവരും കണ്ടുവരുന്നത്. റിലീസ് തിയതിയ്ക്ക് ഒരു ദിവസം ബാക്കി നിൽക്കെ ആ ആകാംക്ഷ പതിന്മടങ്ങ് വർദ്ധിപ്പിക്കുന്ന ട്രെയ്‌ലർ 'ഹൃദയം' (Hridayam trailer) സിനിമയിൽ നിന്നും എത്തിക്കഴിഞ്ഞു.
നായകന്റെ 17 വയസ്സുമുതൽ 30 കളിലെ ജീവിതം വരെ പറയുന്ന ചിത്രമാണ് 'ഹൃദയം'. പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് നായികാ നായകന്മാർ.
തീർത്തും വ്യത്യസ്തമായി സിനിമയിലെ ഗാനങ്ങൾ ഉൾപ്പെടുത്തി ഓഡിയോ കാസറ്റ് പുറത്തിറക്കി എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മെരിലാൻഡ് സിനിമാസ് ആണ് നിർമ്മിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയിലെ പ്രമുഖ ബാനർ ആയിരുന്ന മെരിലാൻഡ് സിനിമാസ് 42 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ശേഷം പ്രണവ് നായകനായെത്തുന്ന ചിത്രമാണ് ഹൃദയം.
അജു വര്‍ഗ്ഗീസ്, ബെെജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍. മേരിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടെെയ്മെന്റിന്റെ ബാനറില്‍ വെെശാഖ് സുബ്രഹ്മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു.
സംഗീതം: ഹിഷാം അബ്ദുള്‍ വഹാബ്, എഡിറ്റര്‍: രഞ്ജന്‍ എബ്രാഹം, കോ പ്രൊഡ്യുസര്‍: നോബിള്‍ ബാബു തോമസ്സ്.
മോഹൻലാൽ, പ്രിയദർശൻ, ശ്രീനിവാസൻ പ്രതിഭകളുടെ അടുത്ത തലമുറയുടെ ഈ ഒത്തുചേരലിൽ മറ്റൊരു പുതുതലമുറ നടൻ കൂടി ഉൾപ്പെട്ടിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരന്‍. അരങ്ങിൽ അല്ല 'ഹൃദയ'ത്തിന്‍റെ പിന്നണിയിലാണ് പൃഥ്വിയെത്തുന്നത്. ചിത്രത്തിനായി പൃഥ്വിരാജ് ഗാനം റെക്കോഡ് ചെയ്യുന്ന ചിത്രങ്ങൾ നേരത്തെ തന്നെ വിനീത് ശ്രീനിവാസൻ പങ്കുവച്ചിരുന്നു.
'ഹൃദയം' ജനുവരി 21ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. റിലീസിന് മുൻപേ കേരളത്തിന് പുറത്തും 'ഹൃദയം' സിനിമയ്ക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.
Summary: Trailer drops for 'Hridayam' movie featuring Pranav Mohanlal, Darshana Rajendran and Kalyani Priyadarshan. The trailer leaves clue on a triangle love story occurring in the life of the protagonist between his college days and 30sഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.