ടൊവിനോയുടെ നാടൻ സൂപ്പർ ഹീറോ മിന്നൽ മുരളിക്ക് സാക്ഷാൽ 'കൃഷിന്റെ' അഭിനന്ദനം

Hrithik Roshan appreciates Tovino Thomas' Minnal Murali | മലയാളത്തിന്റെ സൂപ്പർ ഹീറോയ്ക്ക് ബോളിവുഡ് സൂപ്പർ ഹീറോയുടെ അഭിനന്ദനം

News18 Malayalam | news18-malayalam
Updated: September 2, 2020, 7:18 AM IST
ടൊവിനോയുടെ നാടൻ സൂപ്പർ ഹീറോ മിന്നൽ മുരളിക്ക് സാക്ഷാൽ 'കൃഷിന്റെ' അഭിനന്ദനം
കൃഷ്, മിന്നൽ മുരളി
  • Share this:
ഇന്ത്യൻ സിനിമയിൽ സൂപ്പർഹീറോ എന്ന താരപരിവേഷം യുവതലമുറയുടെ മനസ്സിൽ സൃഷ്‌ടിച്ചത്‌ ആരെന്നുള്ള ചോദ്യത്തിന് മറുപടി ഒരു പേരാവും; കൃഷ് അഥവാ ഋതിക് റോഷൻ. ഇന്നിപ്പോൾ സൂപ്പർ ഹീറോ ഇങ്ങു മലയാളത്തിൽ വരെയെത്തി. മലയാള സിനിമയുടെ നാടൻ സൂപ്പർ ഹീറോയായി ടൊവിനോ തോമസ് വേഷമിടുന്ന ചിത്രമാണ് മിന്നൽ മുരളി. കഴിഞ്ഞ ദിവസം ഈ സിനിമയുടെ ടീസർ പുറത്തിറങ്ങിയിരുന്നു.

ഒന്നിലധികം ഭാഷകളിൽ റിലീസാവുന്ന ചിത്രത്തിന്റെ ടീസർ ഷെയർ ചെയ്തുകൊണ്ട് മിന്നൽ മുരളിക്ക് അഭിനന്ദനം അറിയിക്കുകയാണ് സാക്ഷാൽ കൃഷ് അഥവാ ഋതിക് റോഷൻ. ഋതിക്കിന്റെ പോസ്റ്റ് പങ്കിട്ടുകൊണ്ട് ടൊവിനോ തോമസ് തന്റെ സന്തോഷവും നന്ദിയും അറിയിക്കുന്നു.ഗോദ എന്ന സ്പോർട്സ് പ്രമേയ ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മലയാളം ഉൾപ്പെടെ നാല് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ്. 2019 ആരംഭത്തിൽ പ്രഖ്യാപിച്ച ചിത്രം 2019 ഡിസംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിച്ചു. കോവിഡിനെ തുടർന്നുള്ള പ്രതിസന്ധിയും ലോക്ക്ഡൗണും കാരണം ഷൂട്ടിംഗ് നിർത്തി വച്ചിരുന്നു. സിനിമയ്ക്കായി കാലടിയിൽ ഉയർന്ന സെറ്റിന് നേരെയുള്ള ആക്രമണം വിവാദമായിരുന്നു. സോഫിയ പോൾ ആണ് നിർമ്മാണം.
Published by: Meera Manu
First published: September 2, 2020, 7:18 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading