നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പിതാവിന്റെ കാൻസർ വെളിപ്പെടുത്തി ഹൃതിക് റോഷൻ

  പിതാവിന്റെ കാൻസർ വെളിപ്പെടുത്തി ഹൃതിക് റോഷൻ

  • Share this:
   പിതാവ് രാകേഷ് റോഷന് കാൻസർ രോഗമെന്ന് വെളിപ്പെടുത്തി മകൻ ഹൃതിക് റോഷൻ. ഇന്ന് സർജറി നടത്താനിരിക്കെയാണ് ഇൻസ്റ്റാഗ്രാം പോസ്റ്റ് വഴി ഹൃതിക് അച്ഛന്റെ അവസ്ഥ ലോകത്തെ അറിയിച്ചത്. അച്ഛനോടൊപ്പമുള്ള ചിത്രം പങ്ക് വച്ച് ഹൃതിക് ഇങ്ങനെ കുറിക്കുന്നു.
   "ഇന്ന് രാവിലെ ഞാൻ അച്ഛനോട് ഒരു ചിത്രം വേണമെന്ന് ആവശ്യപ്പെട്ടു. സർജറി ദിവസവും അദ്ദേഹം ജിം മുടക്കില്ലെന്നെനിക്കറിയാം. എനിക്കറിയാവുന്ന ശക്തരായ മനുഷ്യരിൽ ഒരാളാണ് അദ്ദേഹം. ഏതാനും ആഴ്ചകൾക്കു മുൻപാണ് അദ്ദേഹം തൊണ്ടയിലെ സ്‌ക്വമോസ് സെൽ കാർസിനോമയുടെ ആദ്യ ഘട്ടത്തിലാണെന്ന് കണ്ടെത്തുന്നത്. എന്നാൽ വളരെയധികം ഊർജ്ജസ്വലനായി അദ്ദേഹം അതിനെ പൊരുതി മുന്നേറുന്നു. ഞങ്ങളുടെ കുടുംബത്തിന് അദ്ദേഹത്തെ പോലൊരു തലവനെ കിട്ടിയത് അഭിമാനവും അനുഗ്രഹവുമാണ്. അച്ഛനെ ഞാൻ സ്നേഹിക്കുന്നു."

   തീർത്തും അസാധാരണമായ കാൻസറാണ് രാകേഷ് റോഷനെ ബാധിച്ചിരിക്കുന്നത്. പ്രായമേറുന്നവരിൽ മുഖ്യമായും കാണപ്പെടുന്നു. ഘർ ഘർ കി കഹാനി എന്ന ചിത്രത്തിലൂടെ 1970 ലാണ് രാകേഷ് റോഷന്റെ ബോളിവുഡ് പ്രവേശം. ബുനിയാദ്, കാംച്ചോർ, ഖൂബ്‌സൂരത് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തിയിലേക്കുയർന്നു. 1987ലെ ഖുദ്‌ഗാർസ് എന്ന ചിത്രത്തിലൂടെ സംവിധായകനായി. 2000ത്തിൽ പുറത്തിറങ്ങിയ കഹോ ന പ്യാർ ഹേ ആണ് ഋതിക്കിന്റെ ആദ്യ ചിത്രം. അച്ഛനും മകനും ഒന്നിച്ചു വന്ന ചിത്രങ്ങളാണ് കോയി മിൽ ഗയ, കൃഷ് സീരീസ് എന്നിവ. ഹൃതിക്കിന്റെ ഏറ്റവും പുതിയ ചിത്രം സൂപ്പർ 30, ഗണിതശാസ്ത്രജ്ഞൻ ആനന്ദ് കുമാറിന്റെ ജീവിതം ആസ്‌പദമാക്കിയായിരിക്കും.

   First published:
   )}