മറ്റൊരു 'ഐ ആം എ ഡിസ്കോ ഡാൻസറു'മായി ഷെയ്ൻ നിഗം

I am a Disco Dancer by Shane Nigam | കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്ഖ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം തിയേറ്ററിലെത്തുന്ന ഷെയ്ൻ നിഗം ചിത്രമാണ് വലിയപെരുന്നാൾ

news18-malayalam
Updated: October 7, 2019, 2:55 PM IST
മറ്റൊരു 'ഐ ആം എ ഡിസ്കോ ഡാൻസറു'മായി ഷെയ്ൻ നിഗം
ഷെയ്ൻ നിഗം
  • Share this:
എത്രയോ കാലം മുൻപ് സിനിമാ പ്രേക്ഷകരെ ഹരം കൊള്ളിച്ച 'ഐ ആം എ ഡിസ്കോ ഡാൻസർ' എന്ന ചടുല നൃത്ത ചുവടുകൾ നിറഞ്ഞ രംഗത്തെ സ്മരിച്ച് കൊണ്ട് ഷെയ്ൻ നിഗം നായകനാവുന്ന പുതിയ ചിത്രം 'വലിയപെരുന്നാളി'ലെ ഗാനം. സജു ശ്രീനിവാസ് രചിച്ച് ആലപിച്ച ഗാനം ചിട്ടപ്പെടുത്തിയത് റെക്സ് വിജയൻ.

നവാഗതനായ ഡിമൽ ഡെന്നിസ് സംവിധാനം ചെയ്യുന്ന ഷെയ്ൻ നിഗം ചിത്രമാണ് വലിയ പെരുന്നാൾ. മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവ് നിർമ്മിക്കുന്ന ചിത്രമാണിത്. ഡിമൽ ഡെന്നിസ്, തശ്രീഖ് അബ്ദുൽ സലാം എന്നിവർ ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സുരേഷ് രാജൻ. ഹിമിക ബോസ് ആണ് നായിക.

കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്ഖ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം തിയേറ്ററിലെത്തുന്ന ഷെയ്ൻ നിഗം ചിത്രമാണ് വലിയപെരുന്നാൾ.Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 7, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading