നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ തമിഴിൽ; വരുന്നത് വിജയ്‌യുടെ അച്ഛനായി

  ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ തമിഴിൽ; വരുന്നത് വിജയ്‌യുടെ അച്ഛനായി

  I.M. Vijayan to play Vijay's dad in Bigil | മലയാള സിനിമയിൽ നിർമ്മാതാവിന്റെ വേഷത്തിൽ കൂടി അരങ്ങേറുകയാണ് വിജയൻ

  ഐ.എം. വിജയൻ

  ഐ.എം. വിജയൻ

  • Share this:
   പുതിയ ചിത്രത്തിൽ ഇളയ ദളപതി വിജയ് പാട്ടുപാടി എന്ന വാർത്തക്ക് തൊട്ടു പിന്നാലെ ഇതാ വരുന്നു മലയാളിക്കും കൂടി സന്തോഷം പകരുന്ന മറ്റൊരു കാര്യം. ഈ ചിത്രത്തിൽ വിജയ്‌യുടെ അച്ഛന്റെ വേഷത്തിൽ എത്തുന്നത് മറ്റാരുമല്ല; മലയാളികളുടെ അഭിമാനമായ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ. തിമിര്, കൊമ്പൻ, ഗേതു തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ വിജയൻ വേഷമിട്ടിരുന്നു.   മലയാള സിനിമയിൽ നിർമ്മാതാവിന്റെ വേഷത്തിൽ കൂടി അരങ്ങേറുകയാണ് വിജയൻ. ശാന്തത്തിലെ വേലായുധനായി തുടങ്ങി അബ്രഹാമിന്റെ സന്തതികളിൽ ഡി.വൈ.എസ്.പി. മുഹമ്മദ് ജലാൽ വരെ എത്തി നിൽക്കുന്നു വിജയൻറെ വേഷങ്ങൾ. വി.പി. സത്യന്റെ ജീവിത കഥ ക്യാപ്റ്റൻ ഇറങ്ങിയതിനു തൊട്ടു പിന്നാലെ വിജയൻറെ ജീവചിത്രം വെള്ളിത്തിരയിൽ എത്തിക്കാൻ രാമലീല സംവിധായകൻ അരുൺ ഗോപി തയ്യാറെടുക്കുന്നതായി വാർത്തകൾ വന്നിരുന്നു. ക്യാപ്റ്റനിൽ വിജയനെ കുറിച്ച് അധികം പരാമർശിക്കാതെ പോയതും ഇതിനാലായിരുന്നു. നിവിൻ പോളിയാണ് വിജയനായി വേഷമിടുക. ഏതാണ്ട് അഞ്ചു വർഷത്തിനപ്പുറമായി ചർച്ചകളിൽ സജീവമായിരുന്നു ഐ.എം. വിജയൻ ചിത്രം.

   തെരി, മെർസൽ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ആറ്റ്‌ലിക്കൊപ്പം വിജയ് ചേരുന്ന ചിത്രമാണ് ബിജിൽ. വിസിൽ എന്ന് തമിഴിൽ അർഥം വരുന്ന വാക്കാണ് ബിജിൽ. ഇതിൽ ഓസ്കർ ജേതാവ് എ.ആർ. റഹ്മാൻ ഈണമിട്ട ഗാനം ആലപിച്ചു വിജയ് ശ്രദ്ധ നേടിയിരുന്നു.

   First published:
   )}