• HOME
  • »
  • NEWS
  • »
  • film
  • »
  • 'മുകുന്ദൻ ഉണ്ണി ഫുൾ നെഗറ്റീവ്, എങ്ങനെ സെൻസറിംഗ് കിട്ടിയെന്നറിയില്ല, നായികയുടെ ഭാഷ ഉപയോഗിക്കാൻ കൊള്ളില്ല': ഇടവേള ബാബു

'മുകുന്ദൻ ഉണ്ണി ഫുൾ നെഗറ്റീവ്, എങ്ങനെ സെൻസറിംഗ് കിട്ടിയെന്നറിയില്ല, നായികയുടെ ഭാഷ ഉപയോഗിക്കാൻ കൊള്ളില്ല': ഇടവേള ബാബു

'സിനിമയുടെ പോക്ക് എവിടേക്കാണെന്ന് കുറ്റം പറയുന്നതിനെക്കാള്‍ എനിക്ക് അദ്ഭുതം തോന്നിയത് പ്രേക്ഷകന്‍ എങ്ങോട്ടേക്കാണ് പോകുന്നതെന്നാണ്': ഇടവേള ബാബു

  • Share this:

    വിനീത് ശ്രീനിവാസനെ (Vineeth Sreenivasan) നായകനാക്കി നവാഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രമാണ് ‘മുകുന്ദനുണ്ണി അസ്സോസിയേറ്റ്സ്’ (Mukundan Unni Associates). തിയേറ്റർ പ്രദർശനത്തിന് ശേഷം ഈ ചിത്രം ഇപ്പോൾ ഒ.ടി.ടിയിലും എത്തിയിരിക്കുന്നു. ചിത്രം റിലീസ് ചെയ്തത് മുതൽ വേറിട്ട അവതരണ ശൈലിയുടെ പേരിൽ പ്രേക്ഷകപ്രീതി ലഭിച്ചിരുന്നു. എന്നാൽ സിനിമയെക്കുറിച്ച് ഇടവേള ബാബുവിന് നേരെ മറിച്ചുള്ള അഭിപ്രായമാണ്.

    ആരോടും നന്ദി പറയാനില്ല എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ചിത്രം അത്രയേറെ നെഗറ്റീവ് ആണെന്നും എങ്ങനെയാണ് സെൻസർ കടമ്പ കടന്നതെന്ന് അറിയില്ല എന്നും ഇടവേള ബാബു. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തോടനുബന്ധിച്ച് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിനിമയും എഴുത്തും’ എന്നതായിരുന്നു വിഷയം.

    Also read: Mukundan Unni Associates review | അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി നായകനോ വില്ലനോ?

    ‘‘മുകുന്ദന്‍ ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി. അതിന് എങ്ങനെ സെന്‍സറിങ് കിട്ടിയെന്ന് എനിക്കറിയില്ല. കാരണം ഫുള്‍ നെഗറ്റീവാണ്. പടം തുടങ്ങുന്നത് തന്നെ ‘ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ല’ എന്ന വാചകത്തോടെയാണ്. ക്ലൈമാക്‌സിലെ ഡയലോഗ് ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല. അങ്ങനെയൊരു ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. സിഗരറ്റ് വലിക്കുന്ന സീനിനും മദ്യക്കുപ്പി വയ്ക്കുന്നതിനും മൂന്ന് തവണയെങ്കിലും മുന്നറിയിപ്പ് കാണിക്കണം. എന്നാൽ ഈ സിനിമ ഒന്നു കാണണം, ഫുള്‍ നെഗറ്റീവാണ്. അങ്ങനെ ഒരു സിനിമ ഇവിടെ ഓടി. ആര്‍ക്കാണ് ഇവിടെ മൂല്യച്യുതി സംഭവിച്ചത്. പ്രേക്ഷകര്‍ക്കാണോ സിനിമാക്കാര്‍ക്കാണോ?

    പ്രൊഡ്യൂസര്‍ക്ക് ലാഭം കിട്ടിയ സിനിമയാണ് അത്. അങ്ങനെ ഒരു സിനിമയെ പറ്റി എനിക്കൊന്നും ചിന്തിക്കാന്‍ പറ്റില്ല. ഞാന്‍ ഇതിനെ പറ്റി വിനീത് ശ്രീനിവാസനോട് വിളിച്ച് ചോദിച്ചു. വിനീതേ താങ്കൾ എങ്ങനെ ഈ സിനിമയിൽ അഭിനയിച്ചെന്നാണ് ചോദിച്ചത്. ഏഴോളം നായകന്മാരോട് ഈ കഥ പറഞ്ഞു. ആരും തയാറായില്ല. പക്ഷേ വിനീതിന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല. കാരണം വിനീതിന്റെ അസിസ്റ്റന്റാണ് ആ പടം സംവിധാനം ചെയ്തത്. ആ സംവിധായകന് വിശ്വാസമുണ്ടായിരുന്നു ഈ സിനിമ ഓടുമെന്ന്. സിനിമയുടെ പോക്ക് എവിടേക്കാണെന്ന് കുറ്റം പറയുന്നതിനെക്കാള്‍ എനിക്ക് അദ്ഭുതം തോന്നിയത് പ്രേക്ഷകന്‍ എങ്ങോട്ടേക്കാണ് പോകുന്നതെന്നാണ്,’’ഇടവേള ബാബു പറഞ്ഞു.

    Published by:user_57
    First published: