• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മുഷാറഫിന്‍റെ ജീവിതകഥ പറയുന്ന 'ഇന്‍ഷാ അള്ളാ ഡെമോക്രസി' ഹ്രസ്വചിത്രമേളയിൽ


Updated: July 19, 2018, 1:24 PM IST
മുഷാറഫിന്‍റെ ജീവിതകഥ പറയുന്ന 'ഇന്‍ഷാ അള്ളാ ഡെമോക്രസി' ഹ്രസ്വചിത്രമേളയിൽ

Updated: July 19, 2018, 1:24 PM IST
തിരുവനന്തപുരം: കാഴ്ചയുടെ പൂരമൊരുക്കാൻ അനന്തപുരിയിൽ വീണ്ടുമൊരു മേളക്കാലം. പതിനൊന്നാമത് രാജ്യാന്തര ഹ്രസ്വചിത്ര ചലച്ചിത്രമേളയ്ക്ക്(ഐ.ഡി.എസ്.എഫ്.എഫ്.കെ) നാളെ തുടക്കമാകും. പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ ജീവിതചിത്രം പ്രമേയമാക്കിയ 'ഇന്‍ഷാ അള്ളാ ഡെമോക്രസി' ഉള്‍പ്പെടെ 33 രാജ്യങ്ങളിൽ നിന്നുള്ള 68 ചിത്രങ്ങള്‍ രാജ്യാന്തര ഡോക്യുമെന്റി ഹ്രസ്വ ചലച്ചിത്രമേളയിൽ പ്രദര്‍ശിപ്പിക്കും. മുഷാറഫിന്റെ ജീവിതത്തിലെ ഉയര്‍ച്ചയും താഴ്ചയും ചിത്രീകരിക്കുന്നു. മുഹമ്മദ് നഖ്‌വിയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. മേളയിലെ ഇന്റര്‍നാഷണൽ ഫിലിം വിഭാഗത്തിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കുക.

ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ അമേരിക്കന്‍ ചിത്രമായ ഡെക് ലാബ് എലിമെന്ററി, ബ്രിട്ടീഷ് ചിത്രമായ ദി സൈലന്റ് ചൈൽഡ്, വാട്ടോ മോട്ടേ എന്നീ ചിത്രങ്ങളും മേളയിലുണ്ട്. ജൂറി ചെയര്‍മാന്‍ റഈദ് അന്റോണിയുടെ സൈക്കോ റിയലിസ്റ്റിക് ചിത്രം ഗോസ്റ്റ് ഹണ്ടിംഗ്, ശിഥിലമാക്കപ്പെട്ട ഒരു കുടുംബത്തെ പ്രമേയമാക്കിയ അര്‍ഷാദ് ഖാന്റെ അബു, തൊഴിലാളി ജീവിതത്തിന്റെ നേര്‍ക്കാഴ്ചയൊരുക്കി രാഹുൽ ജെയ്ന്‍ സംവിധാനം ചെയ്ത മെഷീന്‍സ് തുടങ്ങിയ ചിത്രങ്ങളും മേളയിലുണ്ട്. ചലച്ചിത്ര സമ്പാദകനായ ഹെന്‍ട്രി ലാങ്വായുടെ ജീവിതത്തെ ആധാരമാക്കി
ജാക്വസ് റിച്ചാര്‍ഡ് ഒരുക്കിയ 'ഹെന്‍ട്രി ലാങ്വാ - ദ ഫാന്റം ഓഫ് സിനിമതെക്', സോഫി ഫിയന്‍സ് നിര്‍മ്മിച്ച ദി പര്‍വെട്‌സ് ഗൈഡ് ടു സിനിമ, മരിയ അൽവാരസിന്റെ ലാ സിനിഫിലാസ് എന്നിവയും മേളയിലെ വിവിധ വിഭാഗങ്ങളിൽ പ്രദര്‍ശിപ്പിക്കും.

മേളയിൽ കലാലയ തുടിപ്പുകളും
രാജ്യാന്തര ഹ്രസ്വചിത്ര മേളയിൽ യുവത്വത്തിന്റെ ഹൃദയത്തുടിപ്പുകള്‍ അടയാളപ്പെടുത്തിയ ആറു ചിത്രങ്ങള്‍. കേരളത്തിലെ കലാലയങ്ങളിൽ വിരിഞ്ഞ ചിത്രങ്ങളാണ് മേളയിലെ കാമ്പസ് ചിത്രങ്ങളുടെ മത്സര വിഭാഗത്തിൽ പ്രദര്‍ശിപ്പിക്കുന്നത്. വിഷ്ണുപ്രദീപ് സംവിധാനം ചെയ്ത നിശബ്ദ ചിത്രം ഹെജിമണി, ശ്രീദേവ് സുപ്രകാശിന്റെ ബ്രിഡ്ജ്, ഗോകുൽ ആര്‍ നാഥിന്റെ ഐഡ, നിവിന്‍ സുരേന്ദ്രന്റെ നായാട്ട്, നിരഞ്ജന്‍ സി യുടെ പകൽകിനാവ്, ജി. ശങ്കറിന്റെ ഒരുക്കം തുടങ്ങിയവാണ് ഈ വിഭാഗത്തിലെ ചിത്രങ്ങള്‍. ഇതിൽ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങള്‍ തടവിലാക്കിയ ഒരു മനസിന്റെ സ്വതന്ത്രദാഹമാണ് ഹെജിമണി പങ്കുവയ്ക്കുന്നത്. വാര്‍ദ്ധക്യത്തിന്റെ ഒറ്റപ്പെടലും വേദനയും പങ്കുവയ്ക്കുന്ന ചിത്രമാണ് ഒരുക്കം. മികച്ച ചിത്രത്തിന് അരലക്ഷം രൂപയാണ് പുരസ്‌കാരം.
Loading...
പാസ് വിതരണം ഇന്നു മുതൽ

രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളയിലെ പ്രതിനിധി പാസ് വിതരണം തുടങ്ങി. രാവിലെ 11 മണി മുതൽ കൈരളി തിയേറ്ററിലെ ഡെലിഗേറ്റ് സെൽ വഴി പാസും ഫെസ്റ്റിവൽ കിറ്റും വിതരണം ചെയ്യുന്നത്. രജിസ്‌ട്രേഷന്‍ ഐ.ഡി നമ്പരുമായിട്ടെത്തുന്നവര്‍ക്ക് കാര്‍ഡുകള്‍ നൽകും.
First published: July 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍