തന്നെ ബിഗ് സ്ക്രീനിൽ അവതരിപ്പിക്കാൻ ഋത്വിക് റോഷന് താത്പര്യമുണ്ടോ? സൗരവ് ഗാംഗുലിയുടെ ഉപദേശം

ബയോപ്പിക് അവതരിപ്പിക്കുകയാണെങ്കിൽ ആരാകും എന്ന ചോദ്യത്തിന് ആരുടേയും മുഖം തന്റെ മനസ്സിൽ ഇല്ലെന്നായിരുന്നു ഇടംകൈയ്യൻ ബാറ്റ്സ്മാന്റെ ആദ്യ മറുപടി

News18 Malayalam | news18-malayalam
Updated: September 17, 2020, 12:30 PM IST
തന്നെ ബിഗ് സ്ക്രീനിൽ അവതരിപ്പിക്കാൻ ഋത്വിക് റോഷന് താത്പര്യമുണ്ടോ? സൗരവ് ഗാംഗുലിയുടെ ഉപദേശം
ബയോപ്പിക് അവതരിപ്പിക്കുകയാണെങ്കിൽ ആരാകും എന്ന ചോദ്യത്തിന് ആരുടേയും മുഖം തന്റെ മനസ്സിൽ ഇല്ലെന്നായിരുന്നു ഇടംകൈയ്യൻ ബാറ്റ്സ്മാന്റെ ആദ്യ മറുപടി
  • Share this:
ഇന്ത്യൻ ക്രിക്കറ്റിലെ ദാദയായി ബോളിവുഡിൽ ഋത്വിക് റോഷൻ എത്തുമെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. എന്നാൽ ഋത്വിക് റോഷനോ സൗരവ് ഗാംഗുലിയോ ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സൗരവ് ഗാംഗുലിയുടെ ബയോപ്പിക്കിൽ ഋത്വിക് റോഷൻ വേഷമിടുന്നുവെന്നാണ് വാർത്തകൾ. ഒടുവിൽ നാളുകൾക്ക് ശേഷം വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് സൗരവ് ഗാംഗുലി. നേഹ ദൂപ്പിയ അവതരിപ്പിക്കുന്ന ചാറ്റ് ഷോയിലാണ് ഗാംഗുലിയുടെ പ്രതികരണം.

You may also like:ഋതിക് റോഷൻ ലോകത്തെ ഏറ്റവും സുന്ദരൻ; രഹസ്യമെന്തെന്ന് സൈബർ ലോകം

ഋത്വിക് റോഷൻ തന്നെ ബിഗ് സ്ക്രീനിൽ അവതരിപ്പിക്കുന്നെങ്കിൽ ഏറെ സന്തോഷവനാണെന്ന് പറഞ്ഞ ദാദ താരത്തിന് മുന്നിൽ ഒരു നിർദേശവും വെച്ചിട്ടുണ്ട്. തന്റെ ശരീരപ്രകൃതിയിലേക്ക് ഋത്വിക് റോഷൻ മാറണമെന്നാണ് തമാശ രൂപേണയുള്ള ഗാംഗുലിയുടെ നിർദേശം.ബയോപ്പിക് അവതരിപ്പിക്കുകയാണെങ്കിൽ ആരാകും എന്ന ചോദ്യത്തിന് ആരുടേയും മുഖം തന്റെ മനസ്സിൽ ഇല്ലെന്നായിരുന്നു ഇടംകൈയ്യൻ ബാറ്റ്സ്മാന്റെ ആദ്യ മറുപടി. എന്നാൽ ഋത്വിക് ചെയ്താൽ നന്നായിരിക്കുമെന്ന നേഹയുടെ ചോദ്യത്തിന് ഗാംഗുലിയുടെ രസകരമായ മറുപടി ഇങ്ങനെ,

You may also like:ഹോട്ട് ആൻഡ് ഹാൻഡ്സം; ബോളിവുഡ് നടന്മാർ ഷർട്ടുരിഞ്ഞാല്‍

"എന്റെ പേലെ അദ്ദേഹം ശരീരം രൂപാന്തരപ്പെടുത്തേണ്ടി വരും. ഒരുപാട് പേർ അദ്ദേഹത്തിന‍്റെ ശരീര ഭംഗിയെ പ്രശംസിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സൗന്ദര്യത്തെ പ്രകീർത്തിക്കുന്നുണ്ട്, തന്നോട് ആളുകൾ ഋത്വിക്കിനെ പോലെ ശരീരം ബിൽഡ് ചെയ്യാൻ ആളുകൾ പറയും, അതിന് മുമ്പ് ഋത്വിക് എന്നെ പോലെ ശരീരം മാറ്റട്ടെ".

ബയോപ്പിക്ക് ഉണ്ടാകുമോ എന്നതിൽ വ്യക്തമായ ഉത്തരം ഗാംഗുലി നൽകിയിട്ടില്ല.
Published by: Naseeba TC
First published: September 17, 2020, 12:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading