വര്‍ഷങ്ങളായി മലയാള സിനിമയില്‍ നല്ല മാറ്റങ്ങള്‍ക്ക് IFFK വഴിവച്ചിട്ടുണ്ട്. വളരെയേറെ IFFK പ്രോഡക്ടസ് തന്നെ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. അത്തരം പ്രോഡക്റ്റുകളുടെ സിനിമകള്‍ മേളക്കെത്തുന്നു എന്നതിന് മികച്ചൊരുദാഹരണം തന്നെയാണ് ഇക്കഴിഞ്ഞ IFFK. സുഡാനി ഫ്രം നൈജീരിയ പോലുള്ള ചിത്രങ്ങള്‍ അതടിവരയിടുന്നു. ആസ്വാദനത്തില്‍ നിന്ന് സിനിമാ നിര്‍മ്മാണ രീതിയില്‍, ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. എന്നെ പോലുള്ള അഭിനേതാക്കളുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് ഇത്തരം മേളകളിലൂടെയാണ്. വലിയ കൊമേര്‍ഷ്യല്‍ വിജയം ഉണ്ടാക്കാത്ത സിനിമകള്‍ക്ക് ഇവിടം വേദിയാവുന്നുണ്ട്.അഭിനേതാക്കള്‍, സംവിധായകര്‍, ടെക്നിഷ്യന്‍സ് എന്നിവര്‍ക്കുള്ള മീറ്റിംഗ് പ്ലെയ്സ് കൂടിയാണിത്. അങ്ങനെ ഏറ്റവും വലിയ തൊഴില്‍ സൃഷ്ടിക്കപെടുന്നയിടമാണ്. ഒരു പക്ഷെ 'വീട്ടില്‍ കയറി ചാന്‍സ് ചോദിക്കാന്‍' അവസരം ഇല്ലാത്തൊരാള്‍ക്ക്, ഒരു സംവിധായകനെ നേരില്‍ കണ്ട് ചോദിക്കാനുള്ള പ്രതലം കൂടിയാണിത്. അത്തരത്തില്‍ കേരളത്തിലെ തൊഴിലില്ലായ്മ ഒരു ചെറിയ ശതമാനമെങ്കിലും കുറയ്ക്കാനും കൂടി ചലച്ചിത്ര മേളയെക്കൊണ്ട് ആയിട്ടുണ്ട്.
ഇവിടെ നിന്നും തുടങ്ങി ഇന്ത്യയിലെ തന്നെ മുന്‍ നിരയില്‍ ഇടം പിടിച്ച ടെക്നീഷ്യന്മാര് അനവധിയുണ്ട്.പത്താമത്തെ ചലച്ചിത്ര മേള മുതല്‍ ഞാന്‍ അഭിനയിച്ച സിനിമകള്‍ മേളയുടെ ഭാഗമായിട്ടുണ്ട്. ഇത്തവണ അത് ഡോക്ടര്‍ ബിജുവിന്റെ പെയിന്റിംഗ് ലൈഫ് ആണ്. എന്നെ ഡോക്ടര്‍ ബിജു വുമായി അടുപ്പിച്ചതും ആ പരിചയം പുതുക്കി 'പേരറിയാത്തവര്‍' മുതല്‍ 'പെയിന്റിംഗ ലൈഫ് ' വരെ എന്നെ സഹകരിപ്പിച്ചതുമെല്ലാം കഎഎഗയാണ്. എല്ലാസിനിമയിലും ആക്ടര്‍ എന്ന നിലയില്‍. അടൂര്‍ സാറിന്റെ 'ഒരു പെണ്ണും രണ്ടാണും' തുടങ്ങി ഏറ്റവും പുതിയ ചിത്രം 'സുഖാന്ത്യം വരെ' എന്നെ അഭിനയിപ്പിച്ചിട്ടുണ്ട്. മധുപാല്‍ പോലുള്ള വ്യക്തിയുമായുള്ള സൗഹൃദം ഉറപ്പിക്കുന്നത് IFFK വേദിയില്‍ വച്ചാണ്. പുതിയ സംവിധായകര്‍ പലരും അവരുടെ സിനിമയില്‍ സഹകരിപ്പിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ട്. ചെയ്തിട്ടുമുണ്ട്
ഇതിനെല്ലാമുപരി ഒരു വിഭാഗം ഓഡിയന്‍സിനെക്കുറിച്ച് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. നമ്മള് ഇഷ്ടപെടുന്ന രീതിയിലെ പടം കാണാതെ വരുമ്പോള്‍ കൂവി വിളിച്ചു അധിക്ഷേപിക്കുന്ന കാണികള്‍ ഭൂഷണമല്ല. വിമര്‍ശിക്കാന്‍ മീറ്റ് ദി ഡയറക്ടര്‍, ഓപ്പണ്‍ ഫോറം പോലുള്ള സ്ഥലങ്ങളുണ്ട്. നാണം കെടുത്തുന്ന രീതിയില്‍ കൂവി വിളിക്കുന്ന കാണികളെക്കുറിച്ച് പുറത്തുള്ളവര്‍ ചോദിക്കുമ്പോള്‍, അതിനു കാരണമായി, ക്രൗഡിനെല്ലാം പാസ് നല്‍കുന്നത് കൊണ്ടും, മേളയെന്തെന്ന് മനസ്സിലാക്കാത്ത ചിലരെ സിനിമാ ആസ്വാദനത്തിന്റെ ഭാഗമാക്കാന്‍ ഉള്ള ശ്രമം എന്നും ഞങ്ങള്‍ മറുപടി കൊടുക്കാറുണ്ട്. ഒരു ന്യൂനപക്ഷം മാത്രമാണിത് ചെയ്യുന്നത്. മേളയെന്നാല്‍ വ്യത്യസ്ത രീതിയില്‍, സ്പേസില്‍, ശൈലിയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ട ഇടമാണ്. അതവര് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.