തിരുവനന്തപുരം: ഏഴ് ദിവസത്തെ ചലച്ചിത്ര മാമാങ്കത്തിന് ഇന്ന് പരിസമാപ്തി. 23ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനത്തോടു കൂടി തിരശ്ശീല വീഴും. സമപാനയോഗവും പുരസ്കാരവിതരണവും വൈകുന്നേരം ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കാർഷിക വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന് മാധ്യമ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. വി.എസ് ശിവകുമാര്‍ എം.എല്‍.എ, ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ സന്നിഹിതരാവും.
പൊല്ലാതവനിലെ അച്ഛനും മകനും കിരീടത്തിൽ നിന്നും
തുടര്‍ന്ന് മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിന്റെ പ്രദര്‍ശനം നടക്കും. വിവിധ വിഭാഗങ്ങളില്‍ എട്ട് പുരസ്കാരങ്ങളാണ് നല്‍കുന്നത്. ഇത്തവണ ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് കെ.ആര്. മോഹനന് എന്‍ഡോവ്മെന്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സര വിഭാഗത്തിലെ ഇന്ത്യന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് ഈ പുരസ്കാരത്തിനായി പരിഗണിക്കുക. പ്രളയ ശേഷം, ഹോപ്പ് ആൻഡ് റീബിൽഡിങ് എന്ന വിഷയത്തിലൂന്നിയായിരുന്നു ഈ വർഷത്തെ മേള.
ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ 14 ചിത്രങ്ങളാണ് ഇത്തവണ രാജ്യാന്തര മത്സര വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ, സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്നീ മലയാള ചിത്രങ്ങളും സുവര്‍ണചകോരത്തിനായി രംഗത്തുണ്ട്. ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള പുരസ്കാരം നേടിയ ചിത്രമാണ് ഈ.മ.യൗ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.