• HOME
 • »
 • NEWS
 • »
 • film
 • »
 • തുറന്ന പ്ലാറ്റ്ഫോം

തുറന്ന പ്ലാറ്റ്ഫോം

 • Last Updated :
 • Share this:
  കമൽ (ചെയർമാൻ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി)

  സിനിമ കാണൽ ശീലത്തിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ വൻ മാറ്റങ്ങൾ പ്രകടമാണ്. പഴയ കാലത്തെ സിനിമകളല്ലല്ലോ ഇപ്പോൾ കാണുന്നത്. കേരളത്തിലെയുവാക്കൾക്കിടയിൽ കൺവെൻഷനൽ രീതിയിലെ സിനിമ ആസ്വാദനമല്ല. അത് IFFKയുടെ നേട്ടമാണ്. IFFK എന്നാൽ തിരുവനന്തപുരത്തെ മേള മാത്രമല്ല. റീജ്യണലായി, ഫിലിം സൊസൈറ്റികൾ വഴി ഒരുപാട് സ്ഥലത്ത് ചലച്ചിത്ര മേളകൾ നടക്കുന്നു. അക്കാഡമിയുടെ ടൂറിങ് ടോക്കീസ് വഴി പലയിടങ്ങളിൽ സിനിമ എത്തിക്കുന്നു. ഫിലിംഎഡ്യൂക്കേഷന് ആ വഴിക്കു നടക്കുന്നു. സിനിമ ടെക്നീഷ്യന്മാരെ കൂടാതെ സിനിമാസ്വാദകരിലും ഇത് സംഭവിക്കുന്നു. അത് കൊണ്ടാണ് കേരളത്തിലെ ഫെസ്റ്റിവലിന് ഇത്രയും തിരക്ക്. ഗോവയിൽ 70-80 ശതമാനം കാണികൾ മലയാളികളാണ്. വടക്കൻ കേരളത്തിൽ നിന്നുമുള്ള ആൾക്കാർക്കൊക്കെ അവിടുന്ന് ഗോവയിലേക്ക് പോകാനാണെളുപ്പം. IFFKയുടെ സ്വാധീനമാണീ മാറ്റം.

  IFFKയിലൂടെ സിനിമ കണ്ടു വന്ന ഒരു ജനറേഷനാണ് മലയാള സിനിമയുടെ ക്രീമായി നിൽക്കുന്നത്. ഇത്തവണത്തെ മലയാളം സിനിമ ടുഡേ കോംപറ്റിഷന് പാക്കേജ് നോക്കിയാൽ അത് വ്യക്തമാണ്. 14 സിനിമകൾ മലയാളത്തിൽ നിന്നു തന്നെ കാഴ്ചവയ്ക്കുന്നുണ്ട്. ഇതിൽ 10 നവാഗത സംവിധായകരുടെ സിനിമയുണ്ട്. എല്ലാവരും 30ൽ താഴെയോ അടുത്തോ പ്രായം ഉള്ളവരാണ്. വിദ്യാർഥി കാലഘട്ടത്തിലോ യൗവന കാലത്തോ IFFKയിലൂടെ സിനിമ കണ്ടു വളർന്ന ആൾക്കാരാണ് അവർ. 23 വർഷം കഴിയുമ്പോൾ IFFK കൊണ്ട് വന്ന മാറ്റം കേരളത്തിനവകാശപ്പെടാനുള്ളതാണ്. മറ്റൊരു സംസ്ഥാനത്തും ഇത്രയധികം ലോക സിനിമ കാണുന്ന, ക്ലാസിക്കുകൾ കാണുന്ന പ്രേക്ഷകരെ, പ്രത്യേകിച്ചും യുവാക്കളെ, കാണാൻ കഴിയില്ല. അതിനെ ലോങ്ങ് ടേമിലാണ് കണക്കാക്കേണ്ടത്. ഓരോ വർഷത്തെ സിനിമയെയും നന്നായി, അല്ലെങ്കിൽ മോശമായി, കഴിഞ്ഞ വർഷം എങ്ങനെയായിരുന്നു, അടുത്ത വർഷം ഏതു തരത്തിലാകും എന്ന് വിലയിരുത്തുന്നതിൽ യാതൊരു അർഥവുമില്ല.

  ഇതിനു സർക്കാരിന്റെ പിന്തുണയുമുണ്ട്. വേറേതു സർക്കാരാണ് ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നത്? നല്ല സിനിമകള് കാണിക്കുകയും, നല്ലൊരു സിനിമ ചർച്ച വഴിയും അത് ഉപയോഗപ്പെടുത്തണമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

  നമ്മുടെ ഈ പ്ലാറ്റുഫോം വെറും സിനിമ കാണൽ മാത്രമല്ല. അതിനൊപ്പം വലിയൊരളവിൽ കൾച്ചറൽ ട്രാൻസാക്ഷൻ, കള്ച്ചറൽ ഡിബേറ്റ്, കള്ച്ചറൽ ടോക്ക് ഒക്കെ നടക്കുന്നുണ്ട്. പ്രതിഷേധങ്ങൾ ഉണ്ട്. ഒരുപാട് രീതിയിലുള്ള ഇന്ററാക്ഷൻസ് നടക്കുന്നുണ്ട്. പൊളിറ്റിക്കൽ ചർച്ചകൾ നടക്കുന്നുണ്ട്. അതിനെല്ലാം വേണ്ടി തുറന്നു കിടക്കുന്നതാണീ പ്ലാറ്റുഫോം. ഇവിടെ ഒരു വിവേചനവുമില്ല. ഗോവയിൽ ഇത്തവണ മലയാളികളോട് മോശമായി പെരുമാറിയ അവസരമുണ്ടായി. 'നിങ്ങൾ മലയാളികൾ തിരിച്ചു പൊയ്ക്കോളാനാണ്' പറഞ്ഞത്. നമ്മൾ ട്രാൻസ്ജെൻഡേഴ്സിനെ സ്വാഗതം ചെയ്തു. അവർക്ക് നമ്മള് ഡെലിഗേറ്റ് പാസ് കൊടുത്തു. ശേഷം അവർ നമ്മുടെ സബ് കമ്മറ്റിയിൽ വന്നു. അങ്ങനെ അവർ ഇതിന്റെ ഭാഗമാവുന്നു. പാർശ്വവല്ക്കരിക്കപ്പെടുന്നവരുടെയൊക്കെ പ്ലാറ്റ്ഫോമായി ഇവിടം ഉപയോഗപ്പെടുത്തുന്നു. പ്രളയം മൂലം ഉണ്ടായ തിരിച്ചടിയൊഴിച്ചാൽ മേള വളരെയധികം വളർന്നിട്ടുണ്ട്.
  First published: