മുംബൈ: കഴിഞ്ഞ ആറുമാസത്തിനിടെ റിയ ചക്രവർത്തി ശ്രുതി മോദിയുമായി സംസാരിച്ചത് 800ൽ അധികം തവണ.
സുശാന്ത് സിംഗ് രാജ്പുതിന്റെ മുൻ ബിസിനസ് മാനേജർ കൂടിയാണ് ശ്രുതി മോദി. നടിയുടെ കോൾ റെക്കോഡുകളിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ റിയയുടെയും ശ്രുതി മോദിയുടെയും പേരുണ്ട്. റിയയുടെയെും റിയയുടെ സഹോദരന്റെയും മാനേജർ കൂടിയാണ് ശ്രുതി മോദി.
ഇത് കൂടാതെ, സുശാന്തിന്റെ ഹൗസ് മാനേജർ സാമുവൽ മിറാൻഡയുമായും റിയ ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ സാമുവൽ മിറാൻഡയുമായി 300ൽ അധികം തവണയാണ് റിയ സംസാരിച്ചത്. കഴിഞ്ഞ ആറു മാസത്തിനിടെ റിയ ഏറ്റവും കൂടുതൽ വിളിച്ച മറ്റൊരാൾ ബോളിവുഡിലെ പ്രശസ്ത നിർമാതാവും സംവിധായകനുമായ മഹേഷ് ഭട്ടിനെയാണ്.
You may also like: ഇൻസ്റ്റഗ്രാമിൽ സുശാന്തും റിയയും പിന്തുടരുന്ന ശ്രുതി മോദിയെന്ന അൺവേരിഫൈഡ് അക്കൗണ്ട് ആരുടെ? [NEWS]സെപ്റ്റംബര്‍ മുതല്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നേക്കും [NEWS] കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദര്‍ശനം; രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി [NEWS]
അതേസമയം, സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിയയെ ചോദ്യം ചെയ്തു വരികയാണ്. മൊഴി നൽകുന്നതിനു വേണ്ടി ശ്രുതിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ എത്തിയിട്ടുണ്ട്.
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിയും റിയയുടെ കുടുംബാംഗങ്ങളും ഉൾപ്പെടുന്നുണ്ട്. സുശാന്തിന്റെ പിതാവിന്റെ പരാതിയെ തുടർന്ന് ബിഹാർ പൊലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണ ഏജൻസി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
റിയ ചക്രവർത്തി, പിതാവ് ഇന്ദ്രജിത്ത് ചക്രവർത്തി, മാതാവ് സന്ധ്യ ചക്രവർത്തി, സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിന്റെ ഹൗസ് മാനേജർ സാമുവൽ മിറാൻഡ, ശ്രുതി മോദി തുടങ്ങിയവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ പീനൽ കോഡിലെ ആത്മഹത്യാപ്രേരണ, ക്രിമിനൽ ഗൂഡാലോചന, വിശ്വാസലംഘനം, തെറ്റായ നിയന്ത്രണം, ചതി എന്നിങ്ങനെ നിരവധി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.