അബനി ആദി പ്രധാന കഥാപാത്രമാവുന്ന 'ഇൻ ദി റെയ്ൻ' ചിത്രീകരണം ആരംഭിച്ചു
In the Rain movie starts rolling | പൂർണ്ണമായും പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഈ വർഷം അവസാനത്തോടെ പ്രദർശനത്തിന് തയ്യാറാകും

ഇൻ ദി റെയ്ൻ
- News18 Malayalam
- Last Updated: October 26, 2020, 1:44 PM IST
'കൊച്ചാവാ പൗലോ അയ്യപ്പ കൊയ്ലോ' എന്ന സിനിമയിലെ പ്രകടനത്തിന് ആദ്യമായി മികച്ച ബാലതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ അബനി ആദി മുഖ്യവേഷം കൈകാര്യം ചെയ്യുന്ന 'ഇൻ ദി റെയ്ൻ' ചിത്രം ആരംഭിച്ചു. പന്തിന് ശേഷം ആദി ബാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച് ലൈറ്റ് ഫിലീംസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന സിനിമയാണ്. രണ്ടു തവണ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ ബാലതാരമാണ് അബനി. പൂർണ്ണമായും പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഈ വർഷം അവസാനത്തോടെ പ്രദർശനത്തിന് തയ്യാറാകും.
ഫുട്ബോൾ പ്രേമിയായ വികൃതി നിറഞ്ഞ ആമിന എന്ന കഥാപാത്രത്തെയാണ് അബനി പന്തിൽ അവതരിപ്പിച്ചത്. ആമിനയുടെ ഫുട്ബോൾ ഭ്രാന്ത് വീട്ടുകാർക്കും നാട്ടുകാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുമ്പോൾ കൂട്ടുകാരായ ഗ്രാമദേവതയും നാട്ടിലെ ജിന്നും അവളെ പ്രശ്നങ്ങളിൽ സഹായിക്കുന്നതായിരുന്നു സിനിമയുടെ പ്രമേയം.
പന്ത് വാങ്ങാനുള്ള ശ്രമത്തിനിടയിൽ ആമിന ഒരു കൊലപാതക ശ്രമത്തിനു സാക്ഷിയാകുന്നു. ആമിനയുടെ കൂട്ടുകാരിയായ ഗ്രാമദേവത അവളെ അവിടെ നിന്നും രക്ഷപെടുത്തുന്നു. ഒരു നാടിൻറെ സംസ്ക്കാരത്തിലൂടെയും മിത്തുകളിലൂടെയും സഞ്ചരിച്ച സിനിമയാണ് പന്ത്.