News18 MalayalamNews18 Malayalam
|
news18-malayalam
Updated: December 6, 2019, 3:25 PM IST
എം.ജി.ആറായി മോഹൻലാൽ, ഇന്ദ്രജിത്
ഇരുവരിലെ ആനന്ദൻ, ക്വീനിലെ ജി.എം.ആർ. ഇനി ഇവർ തമ്മിൽ ആണ് മത്സരം. മലയാള സിനിമയിൽ നിന്നും എം.ജി.ആറിന്റെ വേഷം ചെയ്യാൻ അവസരം ലഭിച്ച നടന്മാരിൽ ഇനി ഇന്ദ്രജിത്തും. തമിഴ് ചിത്രം ഇരുവരിൽ എം.ജി.ആറായി മോഹൻലാൽ വേഷമിട്ടപ്പോൾ, ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന 'ക്വീനിൽ' ആ വേഷം ഇന്ദ്രജിത് സുകുമാരനാണ് കൈകാര്യം ചെയ്യുന്നത്.
എം.ജി.ആറായ ഇന്ദ്രജിത്തിന്റെ അഭിനയ മുഹൂർത്തങ്ങൾ ഉൾപ്പെട്ട 'ക്വീനിന്റെ' ട്രെയ്ലർ ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങി. നടി രമ്യ കൃഷ്ണനാണ് ജയലളിതയായെത്തുന്നത്.
കേവലം മൂന്നു മണിക്കൂർ കൊണ്ട് തമിഴ്നാട് രാഷ്ട്രീയത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ജയലളിതയുടെ സംഭവ ബഹുലമായ ജീവിതം ഒപ്പിയെടുക്കാനാവില്ല എന്ന് മനസ്സിലാക്കി സിനിമ ഒരു വെബ് സീരീസ് ആയി ഇറക്കാൻ തീരുമാനിക്കുകയായിരുന്നു ഗൗതം മേനോൻ.
ബാഹുബലിയിലെ രാജമാതാ ശിവകാമിയായി മലയാളികൾക്ക് സുപരിചിതയായി മാറിയ രമ്യ കൃഷ്ണൻ തെന്നിന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമാണ്. ബാഹുബലിക്കും മുൻപ് രജനികാന്ത് ചിത്രം പടയപ്പയിൽ നീലാംബരിയായി വന്ന് മലയാളി ആരാധകരെയും കയ്യിലെടുത്ത നടിയാണ് രമ്യ.
First published:
December 6, 2019, 3:25 PM IST