വെടി വഴിപാട് സിനിമ സംവിധാനം ചെയ്ത ശംഭു പുരുഷോത്തമന്റെ പുതിയ ചിത്രം 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ'യിൽ ഇന്ദ്രജിത് സുകുമാരൻ നായകനാവും. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഈസ്റ്റർ ദിനത്തിൽ ഇന്ദ്രജിത് പുറത്തുവിട്ടു. ആക്ഷേപഹാസ്യ വിഭാഗത്തിലെ ചിത്രമാവുമിത്. സഞ്ജു എസ്. ഉണ്ണിത്താൻ ആണ് നിർമ്മാതാവ്. മേയ് അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. സൈജു കുറുപ്പ്, സൃന്ദ എന്നിവരാണ് മറ്റു താരങ്ങൾ.
അടുത്തിടെ ലൂസിഫറിൽ ഇന്ദ്രജിത് അവതരിപ്പിച്ച ഗോവർദ്ധൻ എന്ന കഥാപാത്രം ജനപ്രീതി നേടിയിരുന്നു. കൂടാതെ പ്രതീക്ഷ നൽകുന്ന ഒരുപിടി റോളുകൾ ഇന്ദ്രജിത്തിന്റേതായുണ്ട്. നിവിൻ പോളി നായകനാവുന്ന തുറമുഖം, ആഷിഖ് അബുവിന്റെ മൾട്ടി-സ്റ്റാർ ചിത്രം വൈറസ് എന്നിവയിലും ഇന്ദ്രജിത് ഉണ്ട്. ഇതിഹാസ രണ്ടാം ഭാഗത്തിലെ നായകൻ ഇന്ദ്രജിത് ആണ്. വൈറസ്സിലും, തുറമുഖത്തിലും ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണ്ണിമ അഭിനയിക്കുന്നുണ്ട്. ജയലളിതയുടെ ജീവിതകഥ പറയുന്ന ഗൗതം മേനോൻ വെബ് സീരീസിൽ ഇന്ദ്രജിത് എം.ജി.ആറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.