• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

“ആരും അറിയാകഥകൾ ഇനി അരങ്ങുവാഴും”; കുറുപ്പിൽ ഇന്ദ്രജിത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

കേരളത്തിലെ ഏറ്റവും പ്രമാദമായ ക്രിമിനൽ കേസ് ആയിരുന്നു സുകുമാര കുറുപ്പ് സംഭവം...

news18-malayalam
Updated: September 7, 2019, 11:55 AM IST
“ആരും അറിയാകഥകൾ ഇനി അരങ്ങുവാഴും”; കുറുപ്പിൽ ഇന്ദ്രജിത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
indrajith_kurup
news18-malayalam
Updated: September 7, 2019, 11:55 AM IST
ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ഇന്ദ്രജിത്ത് സുകുമാരനും. കേരളത്തിലെ കുപ്രസിദ്ധ കുറ്റവാളി സുകുമാരകുറുപ്പിന്‍റെ ജീവിതം അഭ്രപാളിയിൽ പകർത്തുന്ന കുറുപ്പ് എന്ന ചിത്രത്തിൽ ഇന്ദ്രജിത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അദ്ദേഹത്തിന്‍റെ തന്നെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവന്നത്.

ചിത്രത്തിന്‍റെ പൂജയും സ്വിച്ച് ഓൺ കർമ്മവും കഴിഞ്ഞ ആഴ്ച പാലക്കാട് നടന്നിരുന്നു. ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായര്‍, കെ എസ് അരവിന്ദ് എന്നിവരാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.  വേഫെറർ ഫിലിംസ്, എം സ്റ്റാർ ഫിലിംസ് എന്നിവയുടെ സംയുക്ത നിർമ്മാണ സംരംഭമാണ്.

സുകുമാര 'കുറുപ്പ്' വീണ്ടും; ദുൽഖർ ചിത്രത്തിന് തുടക്കമായി

കേരളത്തിലെ ഏറ്റവും പ്രമാദ ക്രിമിനൽ കേസ് ആയിരുന്നു സുകുമാര കുറുപ്പ് സംഭവം. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സുകുമാരക്കുറുപ്പ് ഇന്‍ഷുറന്‍സ് പണം തട്ടിയെടുക്കുന്നതിന് ആള്‍മാറി കൊലപാതകം നടത്തി താനാണ് മരിച്ചതെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചെന്നതാണ് കേസ്. ഇതിനായി ചാക്കോ എന്നയാളെ കൊലപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ഈ കേസില്‍ സുകുമാരക്കുറുപ്പിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. സുകുമാരക്കുറുപ്പ് മരിച്ചെന്ന് ഒരു വിഭാഗം വിശ്വസിക്കുമ്പോള്‍ അതല്ല, കുറുപ്പ് വേഷം മാറി ജീവിച്ചിരിപ്പുണ്ടെന്നാണ് വേറൊരു വിഭാഗത്തിന്റെ വാദം. ഈ സംഭവമാണ് സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.
First published: September 7, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...