• HOME
  • »
  • NEWS
  • »
  • film
  • »
  • സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ കോക്കേഴ്സ് വീണ്ടും; ഇന്ദ്രജിത്ത്, സർജാനോ, ശ്രുതി, വിൻസി എന്നിവർ വേഷമിടും

സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ കോക്കേഴ്സ് വീണ്ടും; ഇന്ദ്രജിത്ത്, സർജാനോ, ശ്രുതി, വിൻസി എന്നിവർ വേഷമിടും

ഒരുമിച്ചപ്പോഴെല്ലാം ഹിറ്റുകൾ സമ്മാനിച്ച കോക്കേഴ്സ് - വിദ്യാസാഗർ കോമ്പോയാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്

  • Share this:

    മലയാള സിനിമയുടെ സുവർണ കാലഘട്ടത്തിൽ തുടങ്ങി ഇന്നും ക്ലാസിക്കുകൾ സമ്മാനിക്കുന്ന പ്രമുഖ നിർമ്മാണ കമ്പനിയാണ് കൊക്കേഴ്സ്. ‘കൂടും തേടി’യിൽ തുടങ്ങി രേവതിക്കൊരു പാവക്കുട്ടി, സന്മനസുള്ളവർക്ക് സമാധാനം, പട്ടണപ്രവേശം, മഴവിൽക്കാവടി, ഒരു മറവത്തൂർ കനവ്, സമ്മർ ഇൻ ബെത്ലഹേം, ദേവദൂതൻ, അപൂർവ രാഗം, ഒരു മുറെ വന്തു പാർത്തായ, നീയും ഞാനും, കുറി തുടങ്ങി മലയാളികൾക്ക് നിരവധി ചിത്രങ്ങൾ സമ്മാനിച്ച കോക്കേഴ്സിൻ്റെ ഇതുവരെ പേര് പുറത്തുവിടാത്ത പുതിയ ചിത്രത്തിൻ്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾക്ക് തുടക്കമായി.

    Also read: Thuramukham | ഇക്കുറി പറഞ്ഞ ദിവസം തന്നെ വരും; നിവിൻ പോളിയുടെ തുറമുഖം മാർച്ച് പത്തിന്; ടീസർ ഇറങ്ങി

    ‘ലൂക്ക’, ‘മിണ്ടിയും പറഞ്ഞും’ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ്, വസിഷ്ട് ഉമേഷ്, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രമോദ് മോഹന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ കൊ-ഡയറക്ടറും പ്രമോദ് മോഹനാണ്. ഒരുമിച്ചപ്പോഴെല്ലാം ഹിറ്റുകൾ സമ്മാനിച്ച കോക്കേഴ്സ് – വിദ്യാസാഗർ കോമ്പോയാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. യുവ കവികളിൽ ശ്രദ്ധേയനായ വിനായക് ശശികുമാറിന്റെതാണ് വരികൾ.

    ശ്യാമപ്രകാശ് എം.എസ്. ഛായാ​ഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജൽ പി.വിയും അരുൺ ബോസും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസർ: കെ.ആർ. പ്രവീൺ, പ്രൊജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: ​ഗായത്രി കിഷോർ, മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ: ജോബി സോണി തോമസ്, പ്രശാന്ത് പി. മേനോൻ, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, കാസ്റ്റിംങ് ഡയറക്ടർ: ശരൺ എസ്,എസ്, പി.ആർ.ഒ.: പി. ശിവപ്രസാദ്, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ, ഡിസൈൻസ്: റിഗെയിൽ കോൺസപ്റ്റ്സ്, പബ്ലിസിറ്റി: ​ഹൈപ്പ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

    Summary: Indrajith, Sarjano, Sruthi and Vincy line up for Kokkers production starting in April. The movie is being directed by Arun Bose

    Published by:user_57
    First published: