• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സ്വന്തം അച്ഛനെ അനുകരിക്കാൻ ഇന്ദ്രജിത്തിന് ആരുടേയും സഹായം വേണ്ട; ദേ കേട്ട് നോക്ക്

Indrajith Sukumaran mimics dad Sukumaran in a Facebook video | അച്ഛന്റെ അതെ ശബ്ദവും ഭാവവുമായി ഇന്ദ്രജിത് അച്ഛനെ അനുകരിക്കുകയാണിവിടെ

news18india
Updated: May 11, 2019, 4:45 PM IST
സ്വന്തം അച്ഛനെ അനുകരിക്കാൻ ഇന്ദ്രജിത്തിന് ആരുടേയും സഹായം വേണ്ട; ദേ കേട്ട് നോക്ക്
ഇന്ദ്രജിത്
  • Share this:
'ആ, മല്ലികേ നീ വാങ്ങിച്ചു തന്ന ഷർട്ടാ, കൊള്ളാമോ?' ഇത്ര ഗൗരവത്തിൽ മല്ലികാ സുകുമാരന്റെ അടുത്ത് ചോദിച്ചൊരാൾ ഒരു പക്ഷെ ഭർത്താവ് സുകുമാരൻ തന്നെ ആവും. അച്ഛന്റെ അതെ ശബ്ദവും ഭാവവുമായി ഇന്ദ്രജിത് അച്ഛനെ അനുകരിക്കുകയാണിവിടെ. അങ്ങനെ ഇപ്പോൾ മിമിക്രിക്കാര് മാത്രം തന്റെ അച്ഛനെ അനുകരിക്കണ്ട, അല്ലെ? ഇങ്ങനെയൊരു കഴിവ് ഞങ്ങൾ അറിഞ്ഞില്ല, ആരും പറഞ്ഞില്ല എന്നാവും ഇത് കേൾക്കുന്ന ഇന്ദ്രജിത് ഫാൻസ്‌ പറയുന്നത്. ഇന്ദ്രജിത്തിനെ മറ്റുള്ളവർ അനുകരിക്കുന്നതല്ലാതെ താരം ഇതുവരെയും ആരെയും അനുകരിച്ചു കണ്ടിട്ടില്ല എന്നത് കൊണ്ട് തന്നെ.



അടുത്തിടെയായി മികച്ച കഥാപാത്രങ്ങളിലൂടെ ഇന്ദ്രജിത്തിന്റെ ജനപ്രീതി ഏറി വരികയാണ്. അനുജൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിൽ ഇന്ദ്രജിത് അവതരിപ്പിച്ച ഗോവർദ്ധൻ ഇത്തരത്തിൽ ഒന്നാണ്. കൂടാതെ പ്രതീക്ഷ നൽകുന്ന ഒരുപിടി റോളുകൾ ഇന്ദ്രജിത്തിന്റേതായുണ്ട്. നിവിൻ പോളി നായകനാവുന്ന തുറമുഖം, ആഷിഖ് അബുവിന്റെ മൾട്ടി-സ്റ്റാർ ചിത്രം വൈറസ് എന്നിവയിലും ഇന്ദ്രജിത് ഉണ്ട്. ഇതിഹാസ രണ്ടാം ഭാഗത്തിലെ നായകൻ ഇന്ദ്രജിത് ആണ്. വൈറസ്സിലും, തുറമുഖത്തിലും ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണ്ണിമ അഭിനയിക്കുന്നുണ്ട്. ജയലളിതയുടെ ജീവിതകഥ പറയുന്ന ഗൗതം മേനോൻ വെബ് സീരീസിൽ ഇന്ദ്രജിത് എം.ജി.ആറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കും. ശംഭു പുരുഷോത്തമന്റെ 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' ആണ് ഇന്ദ്രജിത്തിന്റേതായി ഏറ്റവും ഒടുവിൽ പ്രഖ്യാപിക്കപ്പെട്ട സിനിമ.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍