നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഇന്ദ്രജിത്ത് നായകനാവുന്ന 'ആഹാ' തിയേറ്ററിലെത്തും; റിലീസ് തിയതി ഉറപ്പിച്ചു

  ഇന്ദ്രജിത്ത് നായകനാവുന്ന 'ആഹാ' തിയേറ്ററിലെത്തും; റിലീസ് തിയതി ഉറപ്പിച്ചു

  Indrajith Sukumaran movie Aaha to have a theatre release | വടംവലി മത്സരം പ്രധാന പ്രമേയമാകുന്ന ഈ ചിത്രത്തിൽ ദിവസങ്ങളോളം നീണ്ട കഠിന പരിശീലനത്തിനൊടുവിലാണ് ഇന്ദ്രജിത്ത് അടക്കമുള്ള താരങ്ങൾ അഭിനയിച്ചത്

  'ആഹാ' സിനിമയിൽ ഇന്ദ്രജിത്തും സംഘവും

  'ആഹാ' സിനിമയിൽ ഇന്ദ്രജിത്തും സംഘവും

  • Share this:
   ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന 'ആഹാ' നവംബർ 26-ന് തിയേറ്ററിലെത്തുന്നു.

   സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ശാന്തി ബാലചന്ദ്രൻ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

   അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ. ജയൻ, സിദ്ധാർത്ഥ ശിവ, ജയശങ്കർ കാരിമുട്ടം തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. തിരക്കഥയും സംഭാഷണവും ടോബിത് ചിറയത് എഴുതുന്നു. ബോളിവുഡിലും മറ്റും നിരവധി ചിത്രങ്ങളുടെ ഭാഗമായ  രാഹുൽ ബാലചന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.

   വടംവലി മത്സരം പ്രധാന പ്രമേയമാകുന്ന ഈ ചിത്രത്തിൽ ദിവസങ്ങളോളം നീണ്ട കഠിന പരിശീലനത്തിനൊടുവിലാണ് ഇന്ദ്രജിത്ത് അടക്കമുള്ള സിനിമാ താരങ്ങളും വടംവലിയിലെ യഥാർത്ഥ ഹീറോകളും, മറ്റ്  അഭിനേതാക്കളും ചേർന്ന് ആഹായിലെ കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. സയനോര ഫിലിപ്പ് സംഗീത സംവിധാനം നിർവഹിക്കുന്നു.

   സംവിധായകൻ ബിബിൻ പോൾ സാമുവൽ തന്നെയാണ് ആഹായുടെ എഡിറ്റർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാകേഷ് കെ. രാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ശ്യാമേഷ്, സന്ദീപ് നാരായണൻ, സ്റ്റണ്ട്സ്- മഹേഷ്‌ മാത്യു, സ്റ്റിൽസ്- ജിയോ ജോമി, കല- ഷംജിത് രവി, വസ്ത്രാലങ്കാരം- ശരണ്യ ജീബു, മേക്കപ്പ്- റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ - ജീബു ഗോപാൽ, വാർത്താ പ്രചരണം- എ. എസ്. ദിനേശ്.   Also read: ഷാരൂഖ് ഖാന്റെ 'മന്നത്ത്' വീട്ടിൽ സന്ദർശകനായി സൽമാൻ ഖാൻ

   ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ഞായറാഴ്ച അർദ്ധരാത്രിയോടെ ഷാരുഖ് ഖാന്റെ വീട് സന്ദർശിച്ചു. മുംബൈയിൽ ഒരു ക്രൂയിസ് കപ്പലിൽ നിരോധിത മയക്കുമരുന്ന് പിടിച്ചെടുത്ത കേസിൽ മകൻ ആര്യൻ ഖാനെ ഒരു ദിവസത്തെ എൻസിബി കസ്റ്റഡിയിൽ വിട്ട ശേഷം ഷാരൂഖിനെ കാണാനെത്തിയതാണ് സൽമാൻ.

   പാപ്പരാസികൾ പങ്കുവച്ച വീഡിയോകളിൽ സൽമാൻ തന്റെ വെളുത്ത എസ്‌യുവിയുടെ പിൻസീറ്റിൽ ഷാരൂഖിന്റെ വീടായ ‘മന്നത്തിലേക്ക്’ പ്രവേശിക്കുന്നതായി കാണാം. ഒരു സാധാരണ ടി-ഷർട്ടും കറുത്ത തൊപ്പിയുമാണ് സൽമാന്റെ വേഷം.

   സുനിൽ ഷെട്ടി, പൂജ ഭട്ട്, സുചിത്ര കൃഷ്ണമൂർത്തി എന്നിവരുൾപ്പെടെ നിരവധി ചലച്ചിത്ര പ്രവർത്തകരും വ്യക്തികളും മയക്കുമരുന്ന് കേസിൽ എസ്ആർകെയെ പിന്തുണച്ച് അണിനിരന്നു. നടി പൂജ ഭട്ട് ട്വീറ്റ് ചെയ്തു, “ഞാൻ നിങ്ങൾക്ക് ഐഖ്യദാർഢ്യം പ്രഖ്യാപിക്കുന്നു @iamsrk. നിങ്ങൾക്ക് അത് ആവശ്യമാണെന്നല്ല. പക്ഷെ ഞാൻ ചെയ്യും. ഈ കാലവും കടന്നുപോകും," പൂജ ട്വീറ്റ് ചെയ്‌തു.

   Summary: Aaha, a movie starring Indrajith Sukumaran in the lead role to have a theatre release in the month of November. The sports drama is themed at the tug of war alias Vadamvali competition
   Published by:user_57
   First published: