നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Happy birthday Indrajith | വേട്ടക്കൊരു മകനുമായി ഇന്ദ്രജിത്ത്; പത്മകുമാർ ചിത്രം പ്രഖ്യാപിച്ചു

  Happy birthday Indrajith | വേട്ടക്കൊരു മകനുമായി ഇന്ദ്രജിത്ത്; പത്മകുമാർ ചിത്രം പ്രഖ്യാപിച്ചു

  Indrajith Sukumaran movie Vettaikkoru Makan announced on his birthday | ജന്മദിനത്തിൽ പുതിയ ചിത്രവുമായി ഇന്ദ്രജിത്ത് സുകുമാരൻ

  ഇന്ദ്രജിത്ത് സുകുമാരൻ

  ഇന്ദ്രജിത്ത് സുകുമാരൻ

  • Share this:
   തന്റെ ജന്മദിനത്തിൽ പുതിയ സിനിമയുമായി നടൻ ഇന്ദ്രജിത്ത് സുകുമാരൻ (Indrajith Sukumaran). സംവിധായകൻ എം. പത്മകുമാറിന്റെ (M. Padmakumar) 'വേട്ടക്കൊരുമകൻ' ചിത്രം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രഖ്യാപിച്ചു.

   "ഇന്ന്, ഡിസംബർ 17, ഇന്ദ്രജിത്ത് സുകുമാരന്റെ ജന്മദിനം.. ഇന്ദ്രനെക്കുറിച്ച് എന്തു പറയാനുണ്ട് എന്ന് ചോദിച്ചാൽ ഒന്നേയുള്ളു ഉത്തരം: An amazing actor.. മലയാളത്തിലെ എന്നല്ല, ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ നടന്മാരിൽ ഒരാൾ.. ഒരു ആക്ടർ എന്ന നിലയിൽ ഇന്ദ്രജിത്തിന്റെ പ്രകടനം ഇനിയും നമ്മൾ കാണാനിരിക്കുന്നതേ ഉള്ളു എന്ന് ഞാൻ വിശ്വസിക്കുന്നു.. പ്രിയപ്പെട്ട ഇന്ദ്രന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.. ഒപ്പം ഇന്ദ്രനോടൊപ്പം എൻ്റെ പുതിയ സ്വപ്നത്തിന്റെ അനാവരണവും.." പത്മകുമാർ കുറിച്ചു.

   എന്നാൽ ഇതേ ദിവസം തന്നെ എസ്. ഹരീഷ്, സന്തോഷ് ഏച്ചിക്കാനം എന്നിവർ കൈകോർക്കുന്ന ഇതേ പേരിലെ സിനിമയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ദ്രജിത്ത് സുകുമാരൻ- എം. പത്മകുമാർ ചിത്രത്തിന്റെ പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞു എന്ന് സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്.

   അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ പിന്നണിയിലെ മറ്റൊരു പേര്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ചിത്രം 2022ലേക്കാണ് തയാറെടുക്കുന്നത്.   ഇന്ദ്രജിത്തിന്റെ പിറന്നാളിന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ജന്മദിനാശംസ നേർന്നിട്ടുണ്ട്.   ബാലതാരമായിരുന്നത് മുതൽ ഏറ്റവും പുതിയ ചിത്രം വരെയുള്ള ഇന്ദ്രജിത്തിന്റെ സിനിമാ യാത്ര കോർത്തിണക്കി ടീം 10G മീഡിയ ഒരു സ്‌പെഷൽ വീഡിയോ പുറത്തിറക്കി.   അടുത്തിടെ തിയേറ്ററുകളിൽ റിലീസ് ചെയ്ത 'ആഹാ' എന്ന സിനിമയാണ് ഇന്ദ്രജിത്തിന്റേതായി റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. 'വടംവലി' പ്രമേയമായ ചിത്രമാണിത്.

   'കുറുപ്പ്' എന്ന സിനിമയിൽ ഇന്ദ്രജിത്ത് കൈകാര്യം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരന്റെ റോളും സിനിമയിലുടനീളം ശ്രദ്ധേയമായിരുന്നു.

   തുറമുഖം, റാം, തീർപ്പ്, 19 (1) (a) തുടങ്ങിയ സിനിമകൾ ഇന്ദ്രജിത്തിന്റേതായി റിലീസ് ചെയ്യാനുണ്ട്.

   Summary: Vettaikkoru Makan movie starring Indrajith Sukumaran, to be directed by M. Padmakumar, announced
   Published by:user_57
   First published: