• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വടം വലിയിൽ ഹരം കൊള്ളുന്നവർക്ക് ഇന്ദ്രജിത്തിന്റെ ശബ്ദത്തിൽ വലിപ്പാട്ട്

Indrajith sung Valipattu from Vadamvali movie is here | വലിപ്പാട്ട് പൃഥ്വിരാജ് സുകുമാരൻ തന്റെ ഫേസ്ബുക് പേജ് വഴി റിലീസ് ചെയ്തു

news18-malayalam
Updated: September 7, 2019, 5:54 PM IST
വടം വലിയിൽ ഹരം കൊള്ളുന്നവർക്ക് ഇന്ദ്രജിത്തിന്റെ ശബ്ദത്തിൽ വലിപ്പാട്ട്
ഇന്ദ്രജിത്തിന്റെ വടംവലി ഗാനത്തിൽ നിന്നും
news18-malayalam
Updated: September 7, 2019, 5:54 PM IST
നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ദ്രജിത് സുകുമാരൻ പിന്നണി ഗായകനാവുന്ന ആഹായിലെ വലിപ്പാട്ട് പുറത്തിറങ്ങി. വടംവലിയുടെ ഹരം പേറുന്ന താരങ്ങൾക്കുള്ളതാണ് ഈ ഗാനം. വലിപ്പാട്ട് പൃഥ്വിരാജ് സുകുമാരൻ തന്റെ ഫേസ്ബുക് പേജ് വഴി റിലീസ് ചെയ്തു. ജുബിത് നമ്രഡത്തിന്റെ വരികൾക്ക് ആശിഷ്, ആകാശ് എന്നിവർ ഈണമിട്ടിരിക്കുന്നു.

സാ സാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിച്ച് ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന 'ആഹാ' വടംവലി ഒരു കായികയിനമായി നിലനിന്നിരുന്ന കാലത്തിന്റെ ഓർമ്മക്കുള്ള ചിത്രമാണ്. ഇതിൽ നായകനും ഗായകനുമായി ഇന്ദ്രജിത്തിനെ കാണാം. മുൻപ് 'ഏഞ്ചൽസ്' എന്ന ചിത്രത്തിൽ ഇന്ദ്രജിത് പാടിയിട്ടുണ്ട്.



വടംവലിയെ ആസ്പദമാക്കി സ്പോർട്സ് ജോണറിൽ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത് ടോബിത് ചിറയാത്താണ്. ഹണീ ബീ, പ്രേതം 2 തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയനായി 'വാരിക്കുഴിയിലെ കൊലപാതകം' എന്ന ചിത്രത്തിൽ നായകനായെത്തിയ അമിത് ചക്കാലക്കൽ, ജേക്കബിന്റെ സ്വർഗരാജ്യം, ധ്രുവങ്കൾ 16, രണം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയനായ അശ്വിൻ കുമാർ എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

First published: September 7, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...