HOME » NEWS » Film » MOVIES INDRAJITH TAKES PRIDE IN BEING COMPARED TO HIS ALL TIME ICON MOHANLAL MM

മോഹൻലാലുമായി താരതമ്യപ്പെടുത്തിയതിൽ അഭിമാനം: ഇന്ദ്രജിത്

Indrajith takes pride in being compared to his all-time icon Mohanlal | ട്വിറ്ററിൽ ഇന്ദ്രജിത്തിനെ തന്റെ ഐക്കണായ മോഹൻലാലുമായി താരതമ്യപ്പെടുത്തിയാണ് ചർച്ച

News18 Malayalam | news18-malayalam
Updated: December 22, 2019, 5:58 PM IST
മോഹൻലാലുമായി താരതമ്യപ്പെടുത്തിയതിൽ അഭിമാനം: ഇന്ദ്രജിത്
എം.ജി.ആർ. ആയി മോഹൻലാലും ഇന്ദ്രജിത്തും
  • Share this:
ഇന്ദ്രജിത്ത് സുകുമാരൻ തന്റെ ഐക്കണായ മോഹൻലാലുമായി താരതമ്യപ്പെടുത്തിയതിൽ അഭിമാനിക്കുന്നു. ഏതൊരു അഭിനേതാവിനും ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി അയാളുടെ ഐക്കണുമായി താരതമ്യപ്പെടുത്തുകയോ കാണുകയോ ചെയ്യുക എന്നതാണ്. ഇന്ദ്രജിത്ത് സുകുമാരന്റെ കാര്യവും ഇതുതന്നെയാണ്.

ട്വിറ്ററിൽ ഇന്ദ്രജിത്തിനെ തന്റെ ഐക്കണായ മോഹൻലാലുമായി താരതമ്യപ്പെടുത്തിയാണ് ചർച്ച. പുതുതായി പുറത്തിറങ്ങിയ വെബ് സീരീസ് ക്വീനിൽ പ്രശസ്‌ത ഇന്ത്യൻ രാഷ്ട്രീയക്കാരന്റെയും സൂപ്പർസ്റ്റാറിന്റെയും വേഷം അവതരിപ്പിച്ച ഇന്ദ്രജിത്, ഈ കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ പതിച്ചുവെക്കുക മാത്രമല്ല, ഈ പ്രകടനത്തിലൂടെ വിമർശകരുടെയും പ്രേക്ഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയുമായിരുന്നു.

എം.ജി.ആറിനെ ഓർമ്മപ്പെടുത്തുന്ന ജി.എം.ആർ. എന്ന കഥാപാത്രമായാണ് ഇന്ദ്രജിത് വേഷമിട്ടത്. മലയാള സിനിമയിൽ നിന്നും എം.ജി.ആർ. കഥാപാത്രം ചെയ്യാൻ അവസരം ലഭിച്ച രണ്ടേരണ്ടു നടന്മാർ മോഹൻലാലും ഇന്ദ്രജിത്തുമാണ്.

 
Published by: meera
First published: December 22, 2019, 5:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories