• HOME
  • »
  • NEWS
  • »
  • film
  • »
  • ഇന്ദ്രജിത് എം.ജി.ആർ., രമ്യ കൃഷ്ണൻ ജയലളിത, സംവിധാനം ഗൗതം മേനോൻ

ഇന്ദ്രജിത് എം.ജി.ആർ., രമ്യ കൃഷ്ണൻ ജയലളിത, സംവിധാനം ഗൗതം മേനോൻ

എന്നാൽ ഈ ചിത്രം തിയേറ്ററുകളിലെത്തില്ല

  • Share this:
    ജയലളിതയുടെ ജീവിതകഥ പറയുന്ന ഗൗതം മേനോൻ ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരൻ നായകനാവും. രമ്യ കൃഷ്ണൻ ജയലളിതയുടെ വേഷമിടും. എന്നാൽ ഈ ചിത്രം തിയേറ്ററുകളിലെത്തില്ല. കേവലം മൂന്നു മണിക്കൂർ കൊണ്ട് തമിഴ്നാട് രാഷ്ട്രീയത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ജയലളിതയുടെ സംഭവ ബഹുലമായ ജീവിതം ഒപ്പിയെടുക്കാനാവില്ല എന്ന് മനാസ്സിലാക്കി ഒരു വെബ് സീരീസ് ആയി ഇറക്കാനാണ് പദ്ധതി. ബാഹുബലിയിലെ രാജമാതാ ശിവകാമിയായി മലയാളികൾക്ക് സുപരിചിതയായി മാറിയ രമ്യ കൃഷ്ണൻ തെന്നിന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമാണ്. ബാഹുബലിക്കും മുൻപ് രജനികാന്ത് ചിത്രം പടയപ്പയിൽ നീലാംബരിയായി വന്ന് ആരാധകരെ കയ്യിലെടുത്ത നടിയാണ് രമ്യ. ഉടൻ തന്നെ തിയേറ്ററുകളിലെത്തുന്ന സൂപ്പർ ഡീലക്സിൽ പോൺ സ്റ്റാർ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

    Also read: പോൺ താരമായി ബാഹുബലിയിലെ 'ശിവകാമി' സൂപ്പർ ഡീലക്സിൽ

    മിന്നലെ സംവിധാനം ചെയ്തു കൊണ്ടാണ് മലയാളിയായ ഗൗതം മേനോന്റെ അരങ്ങേറ്റം. റിലീസ് പ്രതീക്ഷിക്കുന്ന ധ്രുവ നച്ചത്തിരം ആണ് ഏറ്റവും പുതിയ ചിത്രം.

    പ്രതീക്ഷ നൽകുന്ന ഒരുപിടി റോളുകൾ ഇന്ദ്രജിത്തിന്റേതായുണ്ട്. അതിൽ ഉടൻ പുറത്തിറങ്ങാൻ പോകുന്ന ലൂസിഫറിൽ ഒരു പ്രധാന വേഷമുണ്ട്. ശേഷം നിവിൻ പോളി നായകനാവുന്ന തുറമുഖം, ആഷിഖ് അബുവിന്റെ മൾട്ടി-സ്റ്റാർ ചിത്രം വൈറസ് എന്നിവയിലും ഇന്ദ്രജിത് ഉണ്ട്. ഇതിൽ വൈറസ്സിലും, തുറമുഖത്തിലും ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണ്ണിമ അഭിനയിക്കുന്നുണ്ട്. ഒരിടവേളക്ക് ശേഷം തിരികെയെത്തുകയാണ് പൂർണ്ണിമ.

    First published: