• HOME
 • »
 • NEWS
 • »
 • film
 • »
 • ഒലിവര്‍ ട്വിസ്റ്റ് ഇനി ഇഖ്ബാല്‍; മേഡ് ഇന്‍ കാരാവാന്‍ ചിത്രീകരണം പൂര്‍ത്തിയായി

ഒലിവര്‍ ട്വിസ്റ്റ് ഇനി ഇഖ്ബാല്‍; മേഡ് ഇന്‍ കാരാവാന്‍ ചിത്രീകരണം പൂര്‍ത്തിയായി

ഹോമിന് ശേഷം ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് 'മെയ്ഡ് ഇന്‍ ക്യാരവാന്‍

 • Last Updated :
 • Share this:
  ഹോമിലെ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രം ജനഹൃദയങ്ങള്‍ കീഴടക്കികൊണ്ടിരിക്കുകയാണ്. ഇതിനോടൊപ്പം തന്നെ പുത്തന്‍ വേഷപകര്‍ച്ചയുമായി വന്ന് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നടന്‍ ഇന്ദ്രന്‍സ്.

  ഹോമിന് ശേഷം ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് 'മെയ്ഡ് ഇന്‍ ക്യാരവാന്‍'. ദുബായിയിലെ പ്രവാസികളുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. ജോമി കുര്യാക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോമി കുര്യാക്കോസ് തിരക്കഥയും രചിച്ചിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തൊടുപുഴയില്‍ പൂര്‍ത്തിയായി.  പുതുമുഖം പ്രിജില്‍ നായകനാവുന്ന ചിത്രത്തില്‍ ആനന്ദം ഫെയിം അന്നു ആന്റണിയാണ് നായിക. ഇന്ദ്രന്‍സ്, ആന്‍സന്‍ പോള്‍, മിഥുന്‍ രമേഷ് എന്നിവരെ കൂടാതെ അന്താരാഷ്ട താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്‌ലെ, നസ്സഹ, എല്‍വി സെന്റിനോ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ് സംഗീതം നല്‍കുന്നത്. ക്യാമറ: ഷിജു എം ഭാസ്‌കര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍ എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

  Also read - മൊട്ടയടിച്ച് ഫഹദ് ; പുഷ്പയിലെ ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ലുക്ക് വൈറല്‍

  സിനിമാ കഫേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എഡിറ്റിങ്: വിഷ്ണു വേണുഗോപാല്‍. പ്രൊജക്ട് ഡിസൈനര്‍: പ്രിജിന്‍ ജയപ്രകാശ്, ആര്‍ട്ട്: രാഹുല്‍ രഘുനാഥ്, മേക്കപ്പ്: നയന രാജ്, കോസ്റ്റ്യൂം: സംഗീത ആര്‍ പണിക്കര്‍, സൗണ്ട് ഡിസൈനര്‍: രജീഷ് കെ ആര്‍ (സപ്ത), സ്റ്റില്‍സ്: ശ്യാം മാത്യു, പിആര്‍ഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് പ്രവര്‍ത്തകര്‍.

  Also read - പൊട്ടിച്ചിരിച്ച് ജയസൂര്യക്കൊപ്പം മഞ്ജുവാര്യര്‍; 'മേരി ആവാസ് സുനോ' ഫസ്റ്റ് ലുക്ക് പുറത്തിറക്കി

  മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മേരി ആവാസ് സുനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍. ജി.പ്രജേഷ് സെന്‍ ആണ് സംവിധാനം. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷ് ചിത്രം നിര്‍മിച്ചിരിക്കുന്നു. ക്യാപ്റ്റന്‍, വെള്ളം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'മേരി ആവാസ് സുനോ' എന്ന പ്രത്യേകതയുമുണ്ട്. ഒരുമിച്ചിരുന്ന് പൊട്ടിച്ചിരിക്കുന്ന ജയസൂര്യയും മഞ്ജുവുമാണ് പോസ്റ്ററില്‍ ഉള്ളത്.

  മേരി ആവാസ് സുനോയില്‍ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജുവാര്യരുടെ കഥാപാത്രം. ശിവദയും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന,ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍.എ.ഇ എന്നിവരും അഭിനയിച്ചിരിക്കുന്നു.

  പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളിയാണ് നിര്‍വഹിച്ചിരിക്കുന്നത്. വിജയകുമാര്‍ പാലക്കുന്ന്, ആന്‍ സരിഗ എന്നിവരാണ് കോ.പ്രൊഡ്യൂസേഴ്‌സ്.

  ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഹരിചരണ്‍, സന്തോഷ്‌കേശവ്, ജിതിന്‍ രാജ്,ആന്‍ ആമി എന്നിവര്‍ പാട്ടുകള്‍ പാടിയിരിക്കുന്നു. എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനര്‍ ബാദുഷ.എന്‍.എം.

  ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്, കലാസംവിധാനം- ത്യാഗു തവനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്ത് പിരപ്പന്‍കോട്,
  മേക്കപ്പ്- പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ.

  സൗണ്ട് ഡിസൈന്‍ - അരുണ വര്‍മ, പശ്ചാത്തലസംഗീതം- യാക്‌സണ്‍ ഗ്യാരി പെരേര, നേഹ നായര്‍, വിഎഫ്എക്‌സ്- നിഥിന്‍ റാം ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിബിന്‍ ജോണ്‍, സ്റ്റില്‍സ്- ലെബിസണ്‍ ഗോപി, പിആര്‍ഒ -വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഡിസൈന്‍-താമിര്‍ ഓകെ, അസോസിയേറ്റ് ഡയറക്ടേഴ്‌സ്- വിഷ്ണു രവികുമാര്‍, ഷിജു സുലൈഖ ബഷീര്‍, ഡയറക്ടേഴ്‌സ് അസിസ്റ്റന്റ് - എം.കുഞ്ഞാപ്പ.
  Published by:Karthika M
  First published: