നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഇന്ദ്രന്‍സ് ഇനി 'വേലുക്കാക്ക'; പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

  ഇന്ദ്രന്‍സ് ഇനി 'വേലുക്കാക്ക'; പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

  Indrans is Velukkakka in his new movie | ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായുള്ള ചിത്രം ആരംഭിച്ചു

  • Share this:
   ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍. കലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന 'വേലുക്കാക്ക' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബർ 16ന് രാവിലെ പാലക്കാട് ആരംഭിച്ചു. പി.ജെ.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് നിര്‍വ്വഹിക്കുന്നു.സത്യന്‍ എം എ തിരക്കഥ സംഭാഷണമെഴുതുന്നു. മുരളി ദേവ് ശ്രീനിവാസ് മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം, യുനുസ്യോ സംഗീതം പകരുന്നു.   ലോക്ക്ഡൗൺ ആരംഭിക്കുന്നതിനു തൊട്ടുമുൻപായി ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമായ മറ്റൊരു ചിത്രം ചിത്രീകരണം ആരംഭിച്ചിരുന്നു. ഇന്ദ്രൻസ്, പോൾ ഷാബിൻ, ചന്ദ്ര ലക്ഷ്മണ്‍, ശ്രേയ രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.ആര്‍. അജയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ദി ഗോസ്റ്റ് റെെറ്റര്‍' എന്ന ചിത്രമായിരുന്നു അത്. അടുത്തിടെ ഇന്ദ്രൻസ് വളരെ വ്യത്യസ്ത ലുക്കിലെത്തിയ ഒരു ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

   ഈ വർഷത്തിന്റെ തുടക്കത്തിൽ പുറത്തിറങ്ങിയ 'അഞ്ചാം പാതിരാ' എന്ന സിനിമയിലെ ഇന്ദ്രൻസിന്റെ അതിഥി വേഷം ശ്രദ്ധ നേടിയിരുന്നു. ജയിലിൽ കഴിയുന്ന റിപ്പറായി കുറച്ചു നേരം മാത്രമേ സ്‌ക്രീനിൽ നിറഞ്ഞുള്ളൂ എങ്കിലും ആ കഥാപാത്രം ഒട്ടേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
   Published by:user_57
   First published:
   )}