News18 MalayalamNews18 Malayalam
|
news18-malayalam
Updated: March 13, 2020, 2:51 PM IST
ഇന്ദ്രൻസ്
ഇന്ദ്രൻസ്, പോൾ ഷാബിൻ, ചന്ദ്ര ലക്ഷ്മണ്, ശ്രേയ രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.ആര്. അജയന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ദി ഗോസ്റ്റ് റെെറ്റര്‍' തൊടുപുഴയില്‍ ആരംഭിച്ചു. തൊടുപുഴ മുട്ടം റെെഫിള്‍ ക്ലബ്ബില്‍ വെച്ച് നടന്ന പൂജ സ്വിച്ചോണ്‍ ചടങ്ങില്‍ പ്രശസ്ത താരം ചന്ദ്ര ലക്ഷ്മണ് നിലവിളക്കിലെ ആദ്യ തിരി തെളിയിച്ചു.
സാംജി, സുബ്രഹ്മണ്യം, വേണു, കൊച്ചിൻ ബാബു, അജി ജോർജ്, ബെൻ, സുരേഷ്, അനിൽ മേനോൻ, മനോജ് കുറ്റികാട്ടിൽ, മച്ചാൻ സലിം, രമ ജീവന്, റിയ, ഉമ, മാസ്റ്റര്‍ സൂര്യ കിരണ്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ഫ്രണ്ട് ലെെന്‍ ത്രി സിക്സ് നയണ്‍ ബാനറില്‍ രവി മേനോന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എം.ഡി. സുകുമാരന്‍ നിര്‍വ്വഹിക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ജീവന് എം.വി. സുധീര്‍ ബാബുവിന്റെ വരികള്‍ക്ക് ഉണ്ണികൃഷ്ണന് പാക്കനാര്‍ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്: ലക്ഷ്മി മേനോന്, രാജീവ് ആര്, പല്ലവി രാജീവ്.
Published by:
meera
First published:
March 13, 2020, 2:51 PM IST