HOME /NEWS /Film / Kaligaminar | പേരുകൊണ്ട് വ്യത്യസ്തമായി ഇന്ദ്രൻസ് ചിത്രം 'കളിഗമിനാർ'; ചിത്രീകരണം ഈ മാസം ആരംഭിക്കും

Kaligaminar | പേരുകൊണ്ട് വ്യത്യസ്തമായി ഇന്ദ്രൻസ് ചിത്രം 'കളിഗമിനാർ'; ചിത്രീകരണം ഈ മാസം ആരംഭിക്കും

കളിഗമിനാർ

കളിഗമിനാർ

വളരെയധികം കൗതുകവും ദുരൂഹതകളും നിറഞ്ഞ കഥയുമായി 'കളിഗമിനാർ'

 • Share this:

  വളരെയധികം കൗതുകവും ദുരൂഹതകളും നിറഞ്ഞ സിനിമയാണ് 'കളിഗമിനാർ' (Kaligaminar). മിറാക്കിൾ ആൻ്റ് മാജിക് മൂവി ഹൗസ് നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ഷാജഹാൻ മുഹമ്മദ് സംവിധാനം ചെയ്യുന്നു. ഇന്ദ്രൻസ്, സായ്കുമാർ, മാമുക്കോയ, ഡോ.റോണി രാജ്, നവാസ് വള്ളിക്കുന്ന്, ഉണ്ണിലാൽ, ടിറ്റു വിൽസൻ, അസീസ് നെടുമങ്ങാട്, ശ്രീലക്ഷ്മി, ആതിര, കൃഷ്ണേന്ദു, അർഫാസ് ഇക്ബാൽ, അജിത് കലാഭവൻ, എന്നിവർ ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ചും പൂജാ ചടങ്ങും ഇക്കഴിഞ്ഞ ജൂൺ അഞ്ച് ഞായറാഴ്‌ച്ച കൊച്ചിയിലെ സ്യൂൺസ് ഹോട്ടലിൽ വച്ച്‌ നടന്നു. ലളിതമായി നടന്ന ചടങ്ങിൽ ചലച്ചിത്ര, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലുള്ളവരും അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്തു. ടി.ജെ.വിനോദ് എം.എൽ.എ. ആദ്യ ഭദ്രദീപം തെളിയിച്ചു. തുടർന്ന്‌ സംവിധായകൻ സിബി മലയിൽ, ചലച്ചിത്രനിർമ്മാതാവ് വി.വി. ആൻ്റണി, കെ.പി.എ.സി. ലീല, ഡോ.റോണി, ഉണ്ണിലാൽ, നവാസ് വള്ളിക്കുന്ന്, സംഗീത സംവിധായകൻ മെജോ ജോസഫ്, ടിറ്റോ വിൽസൻ, എന്നിവരും പങ്കെടുത്തു. തുടർന്ന് ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നടന്നു. സിബി മലയിൽ ഫസ്റ്റ് ക്ലാപ്പും നൽകി.

  ഷഫീർ സെയ്ദ് - ഫിറോസ് ബാബു എന്നിവരുടേതാണ് തിരക്കഥ. റഫീഖ് അഹമ്മദ്, ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് മെജോ ജോസഫ് ഈണം പകർന്നിരിക്കുന്നു. ഗുരുപ്രസാദ് ഛായാഗ്രഹണവും, നവീൻ പി. വിജയൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - അസീസ് കരുവാരക്കുണ്ട്, മേക്കപ്പ് - പ്രദീപ് വിതുര, കോസ്റ്റ്യും ഡിസൈൻ - ബ്യൂസി ബേബി ജോൺ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ചാക്കോ കാഞ്ഞൂപ്പറമ്പിൽ, പ്രൊജക്റ്റ് ഡിസൈനർ - അനുക്കുട്ടൻ ഏറ്റുമാന്നൂർ, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് - അജി മസ്ക്കറ്റ്. ജൂൺ 20 മുതൽ തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്നു.

  Also read: 'പ്രിയൻ ഓട്ടത്തിലാണ്'; ഷറഫുദ്ദീൻ ചിത്രത്തിലെ രണ്ടാമത്തെ ലിറിക്കൽ വീഡിയോ പുറത്ത്

  ഷറഫുദ്ദീൻ, (Sharafudeen) നൈല ഉഷ, (Nyla Usha) അപർണ ദാസ് (Aparna Das) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന 'പ്രിയൻ ഓട്ടത്തിലാണ്' (Priyan Ottathilaanu) എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. പ്രജീഷ് പ്രേം എഴുതിയ വരികൾക്ക് ലിജിൻ ബാംബിനോ സംഗീതം പകർന്ന് ബെന്നി ദയാൽ ആലപിച്ച 'നേരാണേ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

  ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം, ആർ.ജെ., കൂക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ, അനാർക്കലി മരയ്ക്കാർ എന്നിവരാണ് മറ്റു താരങ്ങൾ.

  വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി.എൻ. ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്നു. അഭയകുമാർ കെ., അനിൽ കുര്യൻ എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണം എന്നിവ എഴുതുന്നു.

  First published:

  Tags: Indrans, Malayalam cinema 2022