നടൻ ഇന്ദ്രൻസ് (Indrans) നായകനായി തിയേറ്ററിലെത്തിയ ‘വാമനൻ’ (Vamanan) എന്ന ചിത്രത്തിന് തമിഴ് പതിപ്പിറങ്ങും. സംവിധായകനും തിരക്കഥാകൃത്തുമായ എ.ബി. ബിനിൽ ഈ വിവരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. തമിഴിലെ അറിയപ്പെടുന്ന നടാനാവും ഇന്ദ്രൻസ് ചെയ്ത വേഷം അവതരിപ്പിക്കുക. അതാരെന്ന് വ്യക്തമാക്കിയിട്ടില്ല.
‘പ്രിയപ്പെട്ടവരെ, ഞാൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘വാമനൻ’ എന്ന ചിത്രത്തിന് കേരളത്തിലെല്ലായിടത്തു നിന്നും നല്ല അഭിപ്രായങ്ങളും കളക്ഷനും കിട്ടുന്നതിൽ ഏറെ സന്തോഷം. ഈ സിനിമക്ക് തമിഴ് റീമേക്ക് വരുന്നു എന്ന വലിയ വാർത്ത നിങ്ങളുമായി പങ്കുവെക്കുകയാണ്. ‘ആയുൾ’ എന്നായിരിക്കും ചിത്രത്തിന്റെ പേര്. ഒരു പ്രമുഖ തമിഴ് നടൻ മലയാളത്തിൽ ഇന്ദ്രൻസ് ചേട്ടൻ ചെയ്ത വേഷം ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ജനുവരി ആദ്യവാരം അറിയിക്കുന്നതായിരിക്കും. നിങ്ങളുടെ സ്നേഹത്തിന് നന്ദി’, ബിനിലിന്റെ ഫേസ്ബുക്ക് കുറിപ്പിലെ വാചകങ്ങൾ.
മൂവി ഗ്യാങ് പ്രൊഡക്ഷന്‍സ്ന്റെ ബാനറില്‍ അരുണ്‍ ബാബു കെ.ബി., സമഹ് അലി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ ബൈജു സന്തോഷ്, അരുണ്‍, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി. നായര്‍, ദില്‍സ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രഘു വേണുഗോപാല്‍, രാജീവ് വാര്യര്‍, അശോകന് കറുമത്തില്‍, സുമ മേനോന്, ലൈന്‍ പ്രൊഡ്യൂസര്‍- രജിത സുശാന്ത്. അരുണ്‍ ശിവ ഛായഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികള്‍ക്ക് നിതിന്‍ ജോര്‍ജ് സംഗീതം പകരുന്നു.
എഡിറ്റര്‍- സനല്‍ രാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിനു മുരളി, കല- നിധിന് എടപ്പാള്‍, മേക്കപ്പ്- അഖില്‍ ടി. രാജ്, വസ്ത്രാലങ്കാരം- സൂര്യ ശേഖര്‍, സ്റ്റില്‍സ്- അനു പള്ളിച്ചല്‍, പരസ്യകല- ആര്‍ട്ടോകാര്‍പസ്, സൗണ്ട്- കരുണ്‍ പ്രസാദ്, അസോസിയേറ്റ് ഡയറക്ടര്‍- ടൈറ്റ്സ് അലക്സാണ്ടര്‍. ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ പറയുന്ന ഹൊറര്‍ സൈക്കോ ത്രില്ലര്‍ ചിത്രമാണ് ‘വാമനന്.
Summary: Vamanan, a Malayalam horror-thriller headlined by Indrans is being remade in Tamil. Director and screenwriter of the film, A.B. Binil put up a post on Facebook confirming the same. In Tamil, the role of Indrans has already been cast with a well-known actor in the business, whose name has not yet been revealed
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.