ഇന്ദ്രൻസ് (Indrans), ഗിരീഷ് നെയ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി ത്രില്ലർ 'ശുഭദിനം' (Shubhadinam) ഒക്ടോബർ 7ന് തീയേറ്ററുകളിലെത്തുന്നു. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാറാണ് ചിത്രത്തിന്റെ നിർമ്മാണം. ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.
ജീവിതം വെട്ടിപ്പിടിക്കാനുള്ള ആവേശത്തിലും തുടർന്നുണ്ടാകുന്ന പിരിമുറുക്കത്തിലും പെട്ടുഴലുന്ന ഒരുപറ്റം ആൾക്കാരുടെ ശുഭപ്രതീക്ഷയുള്ളൊരു യാത്രയാണ് ശുഭദിനം പറയുന്നത്. ഇന്ദ്രൻസിനും ഗിരീഷ് നെയ്യാറിനും പുറമെ ഹരീഷ് കണാരൻ , ജയകൃഷ്ണൻ, രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ, മാലാ പാർവ്വതി, അരുന്ധതി നായർ, ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ, ജയന്തി, അരുൺകുമാർ, നെബീഷ് ബെൻസൺ എന്നിവരും കഥാപാത്രങ്ങളാകുന്നു.
ബാനർ - നെയ്യാർ ഫിലിംസ്, നിർമ്മാണം - ഗിരീഷ് നെയ്യാർ, എഡിറ്റിംഗ്, സംവിധാനം - ശിവറാംമണി, ഛായാഗ്രഹണം - സുനിൽപ്രേം എൽ എസ് , രചന -വി എസ് അരുൺകുമാർ , പ്രോജക്ട് ഡിസൈനർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - നാസിം റാണി, ഗാനരചന - ഗിരീഷ് നെയ്യാർ, സംഗീതം - അർജുൻ രാജ്കുമാർ, ആലാപനം - വിജയ് യേശുദാസ്, സൂരജ് സന്തോഷ്, അനാർക്കലി മരക്കാർ, പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് കുടപ്പനക്കുന്ന്, കല- ദീപു മുകുന്ദപുരം, ചമയം - മുരുകൻ കുണ്ടറ, കോസ്റ്റ്യൂംസ് - അജയ് തേങ്കര, സൗണ്ട് മിക്സിംഗ് - അനൂപ് തിലക്, സൗണ്ട് ഡിസൈൻ - രാധാകൃഷ്ണൻ എസ്., സതീഷ് ബാബു, ഷൈൻ ബി. ജോൺ, ത്രിൽസ് - അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ മാനേജ്മെന്റ് - ദി സോഷ്യൽ സ്ക്കേപ്പ്, സോംഗ്സ് & ട്രയിലർ- ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയ്ൻമെന്റ്സ്, വിതരണം - നെയ്യാർ ഫിലിംസ് ത്രൂ ശ്രീപ്രിയ കമ്പയിൻസ്, സെറ്റ് ഡിസൈൻസ് - 401 ഡിസൈൻ ഫാക്ടറി , ഡി.ഐ. - കെഎസ്എഫ്ഡിസി, വി.എഫ്.എക്സ്.- കോക്കനട്ട് ബഞ്ച്, ദി സോഷ്യൽ സ്ക്കേപ്പ്, ഡിസൈൻസ് - നെയ്യാർ ഫിലിംസ്, നവീൻ വി., സിജീഷ് ശിവൻ, ടൈറ്റിൽ ഡിസൈൻ - ജോണി ഫ്രെയിംസ്, സ്റ്റിൽസ് - മൃതുൽ വിശ്വനാഥ്, വിൻസി ലോപ്പസ്, ധനിൽകൃഷ്ണ, പി.ആർ.ഒ. - അജയ് തുണ്ടത്തിൽ.
Also read: Dulquer in King of Kotha | 'കിംഗ് ഓഫ് കൊത്തയിൽ' നിന്നും ദുൽഖർ സൽമാൻ; ഫസ്റ്റ് ലുക്ക്
നടൻ ദുൽഖർ സൽമാൻ (Dulquer Salmaan) നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റെർറ്റൈനെർ ചിത്രം 'കിംഗ് ഓഫ് കൊത്ത'യുടെ (King of Kotha) ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഇതുവരെ കാണാത്ത തീപ്പൊരി ലുക്കിലാണ് ദുൽഖർ കെ.ഒ.കെ. ഫസ്റ്റ് ലുക്കിൽ എത്തുന്നത്. തിയേറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും കിംഗ് ഓഫ് കൊത്തയെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉറപ്പ് തരുന്നു. ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസം സീ സ്റ്റുഡിയോയും ചേർന്നാണ്.
സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം തമിഴ്‌നാട്ടിലെ കാരൈക്കുടിയിൽ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്. ദുൽഖറിനൊപ്പം വലിയ താര നിരയാണ് ചിത്രത്തിലുള്ളത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.