നാല് വർഷത്തിന് ശേഷം ടൊവിനോ തോമസും (Tovino Thomas) നിമിഷ സജയനും (Nimisha Sajayan) വീണ്ടും ഒന്നിക്കുന്ന സസ്പെൻസ് ത്രില്ലറായ ‘അദൃശ്യ ജാലകങ്ങൾ’ (Adrishya Jalakangal) ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രം യുദ്ധത്തെ മനുഷ്യനിർമിത ദുരന്തമായി ചിത്രീകരിക്കും. ഇന്ദ്രൻസ് (Indrans) ആണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുക.
മിന്നൽ മുരളിയിലൂടെ ഇന്ത്യൻ സിനിമയുടെ ശ്രദ്ധാകേന്ദ്രമായ ടൊവിനോ തോമസും ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ നായിക നിമിഷ സജയനും മുമ്പ് ഒരു കുപ്രസിദ്ധ പയ്യൻ (2018) എന്ന ക്രൈം ത്രില്ലറിൽ അഭിനയിച്ചിട്ടുണ്ട്.
എള്ളനാർ ഫിലിംസും ടൊവിനോ തോമസ് പ്രൊഡക്ഷൻസും മൈത്രി മൂവി മേക്കേഴ്സും ചേർന്നാണ് ‘അദൃശ്യ ജാലകങ്ങൾ’ നിർമ്മിക്കുന്നത്.
അസ്തിത്വം, സ്നേഹം, സമാധാനം, നീതി, ബന്ധങ്ങൾ, വിവേകം എന്നിവയ്ക്കുവേണ്ടിയുള്ള സമൂഹത്തിന്റെ പോരാട്ടത്തെ കഥാപാത്രങ്ങളിലൂടെ സിനിമ പര്യവേക്ഷണം ചെയ്യുമെന്ന് ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു.
Opening the window of Adrishya jalakangal, presenting the first look of this intriguing story!
Up next: #AdrishyaJalakangal🪟@EllanarFilms_ @MythriOffical #TovinoThomasProductions #NimishaSajayan @actor_indrans @RadhikaLavu @drbijufilmmaker @jayashreeKLN @yedhudop #DileepDaz pic.twitter.com/KT7gzHwOrx— Tovino Thomas (@ttovino) May 31, 2022
ദേശീയ അവാർഡ് നേടിയ വീട്ടിലേക്കുള്ള വഴി, പേരറിയാത്തവർ, വലിയ ചിറകുള്ള പക്ഷികൾ എന്നീ സിനിമകളുടെ സംവിധാനത്തിലൂടെ പ്രശസ്തനായ ഡോ: ബിജു തന്റെ സിനിമയിലൂടെ സാമൂഹികവും സാംസ്കാരികവുമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞു.
“അദൃശ്യ ജാലകങ്ങൾ യാഥാർത്ഥ്യത്തെ സർറിയലിസ്റ്റിക് സങ്കൽപ്പങ്ങളും ദൃശ്യങ്ങളും സുഗമമായി കൂട്ടിക്കലർത്തുന്ന രീതി പിന്തുടരുന്നു. നമ്മുടെ ശക്തമായ സാമൂഹിക സാംസ്കാരിക നിലപാടുകൾ ഊട്ടിയുറപ്പിക്കുന്നതോടൊപ്പം തന്നെ കലാപരമായും സൗന്ദര്യപരമായും ഉന്നതമായ സൃഷ്ടികൾ നൽകുക എന്നതാണ് ചലച്ചിത്രനിർമ്മാണത്തിലെ എന്റെ ലക്ഷ്യം, ”സംവിധായകൻ പ്രസ്താവനയിൽ പറഞ്ഞു.
അസോസിയേറ്റ് പ്രൊഡ്യൂസർ – ജയശ്രീ ലക്ഷ്മി നാരായണൻ, ഡി.ഒ.പി. – യദു രാധാകൃഷ്ണൻ, എഡിറ്റർ ആൻഡ് അസോസിയേറ്റ് ഡയറക്ടർ – ഡേവിസ് മാനുവൽ, പ്രൊഡക്ഷൻ ഡിസൈൻ – ദിലീപ് ദാസ്, സൗണ്ട് മിക്സിംഗ് – പ്രമോദ് തോമസ്, ലൊക്കേഷൻ സിൻക് സൗണ്ട് – അജയൻ ആടാട്ട്, സൗണ്ട് ഡിസൈൻ – പ്രമോദ് തോമസ്, അജയൻ ആടാട്ട്, സുബ്രഹ്മണ്യം കെ. വൈദ്യലിംഗം, വസ്ത്രാലങ്കാരം – അരവിന്ദ് കെ.ആർ., മേക്കപ്പ് – പട്ടണം ഷാ, ലൈൻ പ്രൊഡ്യൂസർ – എൽദോ സെൽവരാജ്, അസോസിയേറ്റ് ഡയറക്ടർ – ഫ്ലെവിൻ എസ്. ശിവൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ക്രിസ് ജെറോം, അസി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ശ്രവന്തി കണ്ടനല.
Summary: Indrans, Tovino Thomas and Nimisha Sajayan to play key roles in a socially responsible movie ‘Adrishya Jalakangal’ directed by Dr. Biju
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.